നിങ്ങൾ ദളിതർ ആണ് വെറും ദളിതർ ... (4)
പ്രിയപ്പെട്ട സനു (SFI National Sec) ,
ഇന്ന് (27 മാർച്ച് 2016 ) കൈരളി ടി വി യിൽ വാർത്താ ചർച്ചയിൽ , ഒരു ദളിതർ പോലും എന്ത് കൊണ്ട് cpi(m) പാർട്ടിയുടെ PB യിൽ ഇല്ല ? എന്ന ചോദ്യത്തിന് അങ്ങേയുടെ ഉത്തരം കമുണിസ്റ്റ് പാർടി ഹിന്ദു ,മുസ്ലിം ,ക്രിസ്തിയാനി,ദളിതർ എന്നീ വേർ തിരിവില്ലാതെ സഘാവ് ആയി ആണ് കാണുന്നത് എന്നും,പാർടി ക് വേണ്ടിയുള്ള പ്രവർത്തനം അടിസ്ഥാനമാകി ആണ് PB യിലേക് തിരെഞ്ഞെടുക്കുനത് എന്നാണ് . അങ്ങനെ ആണ്ണേൽ എന്തിനു വേണ്ടിയാണ് അങ്ങയുടെ പാർടി പട്ടികജാതി ക്ഷേമ സമിതി രൂപികരിച്ചത് ?
പിന്നെ, എല്ലാവരെയും ഒരു പോലെ കാണുന്ന പാർട്ടിയുടെ കാഴ്ചപാട് എന്താണ് 'റിസർവേഷൻ' നെ കുറിച്ച് ??? അതിനെ സപ്പോർട്ട് ചെയുന്നു എങ്കിൽ എന്തിനു വേണ്ടിയാണ് 'റിസർവേഷൻ' സമൂഹത്തിൽ നടപ്പിലാക്കിയത് ??
അതും കൂടി അങ്ങ് PB യിൽ ദളിതനെ കയറ്റാത്തത് മായി കൂട്ടി വായിക്കണം !!!!!
സ്വോതന്ത്ര ഇന്ത്യയിൽ 60 വർഷത്തിനുള്ളിൽ ദളിത സമൂഹത്തിൽ ഉണ്ടായ മാറ്റം എത്ര മാത്രം ആണ് എന്ന് അങ്ങേക്ക് മനസിലാകവുനത്തെ ഉള്ളൂ . ഇക്കാലത്തിനുള്ളിൽ ദളിതരെ അധികാരത്തിലെതിക്കാൻ (വിരലിൽ എണാവുന്നവർ അവരുടെ മാത്രം പ്രയ്തനം വഴി ഉയർന്നു വന്നിട്ടുണ്ട് ) ഒരു രാഷ്ട്രീയ പാർട്ടിയും തുനിഞ്ഞില്ല എന്നതു നഗ്ന സത്യമാണ്.
ദളിതരെ കൂടി അധികാരത്തിലെതികുക (അത് ആ സമൂഹത്തിന്റെ ആത്മവിശ്വാസവും, സംരക്ഷണ, സുരക്ഷിതത്വ വിശ്വാസവും കൂട്ടും ) എന്നത് അവരുടെ ഉന്നമനത്തിന്റെ വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർടി കാർ ചെയേണ്ട പ്രധാന കടമയാണ് അത് ചെയാത്തവർ എങ്ങനെയാണ് അവരുടെ ഉന്നമനത്തിന്റെ പിതൃത്വം ഏറ്റടുക്കാൻ കഴിയുക????
No comments:
Post a Comment