ദളിതരും ഇടതു പക്ഷവും ...
ഇടതു പക്ഷത്തെ മാത്രം ഇവിടെ പ്രതിബാധിക്കാൻ കാരണം അവർ മാത്രമാണ് ദളിതരടങ്ങുന്ന ജന സമൂഹത്തിന്റെ കൈകളിലൂടെ വളർന്നു വന്നത് മറ്റു പാർട്ടികൾക്ക് ഇവരോളം ബാധ്യത ഇല്ല എന്ന് വേണമെങ്ങിൽ പറയാം ..അങ്ങനെ വരമ്പോൾ ഇടതു പക്ഷം സ്വൊയം വിമർശനം നടത്തേണ്ടത് വളരെ അത്യാവശ്യമാണ് .....
ഇന്ന് അന്തരീക്ഷത്തിൽ ഉയർന്നു കേൾക്കുന്ന ഒരു ചോദ്യം , എത്ര ദളിതർ അവരുടെ പോളിറ്റ് ബ്യൂറോയിൽ ഉണ്ട് എന്നതാണ് , ജാതി മത രാഷ്ട്രീയ ഭേതമേന്യേ ദളിതർക് നേരെ ആക്രമണം നടത്തുമ്പോൾ വളരെ ഗൌരവ കാരമാണ് ആ ചോദ്യം .....കാരണം ദളിതരെ ആ പാർട്ടിയുടെ ഉന്നത സംഘത്തിൽ ഉൾപെടുത്താൻ മടിക്കുന്ന ആ പാർട്ടിക്ക് എങ്ങനെ ആ സമൂഹത്തെ ഉൾകൊള്ളാൻ കഴിയും ?? ആ ചോദ്യത്തിന് ഉത്തരം എത്രയും വേഗം കണ്ടതിയെ തീരു ....
സോമശേകരനെ രാജ്യ സഭാ മെമ്പർ ആക്കിയ തീരുമാനം ആത്മാർത്നോയോടു കൂടിയ ഒരു തീരുമാനമായി കാണാൻ കഴിയില്ല കാരണം ഇകാലമത്രയും ഇതിനു മുതിരാത്ത പാർട്ടി സമൂഹം ചോദ്യം ചെയ്തപോൾ എടുത്ത ഒരു തീരുമാനം മാത്രമാണ് അത് ..... അതിനെ കപട ദളിത സ്നേഹമായി മാത്രമേ കാണാൻ കഴിയൂ ...ദളിതരോടുള്ള ഈ അവഗണന / തരം താഴ്ത്തൽ പാർടി അവസനിപിച്ചേ തീരു അല്ലെങ്ങിൽ ഇപ്പോൾ ഉള്ളത് പോലെ KPMS പോലുള്ള സംഘടനകളെ കുറ്റം പറഞ്ഞു മുന്നോട്ടു പോകേണ്ടി വരും കാരണം അവർ ഈ അവഗണനയിൽ വിഷമിച്ചു മാറി പോയവരാണ് ...
ഈ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ റിസർവേഷൻ സീറ്റിൽ അല്ലാതെ ജനറൽ സീറ്റിൽ എത്ര ദളിതരെ ഇടതു പക്ഷം മത്സരിപിക്കാൻ നിയോഗിക്കും എന്നത് കാത്തിരുന്നു കാണാം ... ഈ അവസരം ദളിതരോടുള്ള ഇടതുപക്ഷംത്തിന്റെ മനോസ്ഥിതി വെളിവാകാൻ കിട്ടുന്ന സമയമാണ് ..ഇതാണ് അവർക്ക് അവരുടെ ആത്മര്തത തെളിയിക്കാൻ കിട്ടുന്ന അവസാന അവസരവും .....
ഇടതു പക്ഷം മനസിലകേണ്ട ഒരു കാര്യം "ദളിത സമൂഹം ഇന്ന് ജീവികുനത് ഭയത്തിന്റെ തടവറയിലാണ്, ജീവനും ജീവിതത്തിനും മറ്റുള്ളവരിൽ നിന്നും ഭീക്ഷണി നേരിടുന്ന ഭയത്തിന്റെ തടവറയിൽ അതിൽ നിന്നും അവരെ കര കയറ്റാൻ ചെറിയ അധികാരം എങ്കിലും അവരിൽ വന്നു ചേർന്നേ മതിയാകൂ " a
No comments:
Post a Comment