
ഡിപ്പാര്ട്ട്മെന്റിന്റെ പാതി തകര്‍ന്ന ജനലില്‍ കൂടി പുറത്തേക്ക് നോകി കൊണ്ടിരികുമ്പോള്‍ ....എന്നെ തന്നെ നോക്കി കൊണ്ടു അവള്‍ അവിടെ ഉണ്ടായിരുനൂ...എന്റെ മനസിനെ സന്തോഷിപിച്ചുകൊണ്ട്, എന്റെ ശരീരത്തില്‍ വികാരം പകര്നു..ഇടയ്കിടെ എന്റെ നെച്ചില്‍ അവള്‍ വന്നു അമര്‍ന്നു കൊണ്ടിരുനൂ.... ജീവിതത്തില്‍ ഞാന്‍ വല്ലരെയതികം ആഗ്രഹിചിരുനത് ഇവള്ളുടെ സാമിപ്യം ആയിരുനോ??????
പുറത്തു അവളുടെ രൂപം നോകി കൊണ്ടിരികുമ്പോള്‍ പലതും എന്റെ മനസിലൂടെ തെന്നി മാറി കൊണ്ടിരുനൂ ......എന്നയിരുനൂ ഞാന്‍ ഇവളെ ആദ്യമായി കണ്ടുമുട്ടിയത്...ഓര്‍മയിലാ........എങ്കിലും ആദ്യമായി അക്ഷരങ്ങളുടെ ലോകത്തേക്ക് ചെന്നു കേറുമ്പോള്‍ എന്നെ സ്വീകരിച്ചു കൊണ്ടു...ചുണ്ടില്‍ ചെറിയ ഒരു പുചിരിയുമായി അവള്‍ ഉണ്ടായിരുനൂ... അത് ഇന്നു ഓര്‍മയില്‍ ഉണ്ട്.......പിന്നെ എത്ര കാലങ്ങള്‍.....കൊഴിഞ്ഞു പോയി ഇപ്പോഴും അവള്‍ക്ക് ഒരു മാറ്റവും ഇല്ല..അതെ രൂപം,സൌന്ദര്യം...ചില സമയങ്ങളിലെ രൌദ്ര മായ പെരുമാറ്റം..എല്ലാം അവള്ളില്‍ പഴയത് പോലെ തന്നെ...പക്ഷെ എന്നിക്ക് പല മാറ്റങ്ങളും വന്നിരികുനൂ..അതില്‍ ഒന്നിലും അവള്‍ക്ക് പരിഭവം ഇല്ല....
ഈ കാലങ്ങളിലത്രയും അവളുമായുള്ള അടുപ്പം എന്നില്‍ അവല്ലോട് തീവ്രമായ ഒരു അനുരാഗം വള്ളര്തിയിരികുനൂ.
എന്റെ എല്ലാ സങ്ക്കടങ്ങളും,,സന്തോഷങ്ങളും,,പ്രണയവും,,പ്രണയനൊമ്പരങ്ങളും എല്ലാം ഞാന്‍ അവള്ളുമായി പക് വെച്ചു....ഇന്നു ഈ ലോകത്ത് എനെ ഇത്രയതികം മനസിലാകിയിരികുന്ന വ്യക്തി അവള്‍ മാത്രമാണ് .....
ഞാന്‍ അവളെയാണോ....അതോ അവള്‍ എന്നെയാണോ ആദ്യം പ്രേമിച്ചു തുടങ്ങിയത്.....അറിയില്ല ..അറിയാന്‍ ഞാന്‍ ശ്രമിച്ചിട്ടുമില്ല.....അതിന്റെ ആവിശ്യവുമുണ്ടയിരുനില്ല....കാരണ്ണം അവള്‍ എന്നികും,അവള്‍ക്ക് ഞാനും സ്വന്തമായിരുനൂ .....
ഇന്നു ഞങ്ങളുടെ കൂടിചെരലിന്നു ഒരു പ്രത്യേകതയുണ്ട്....ഇന്നു ഞാന്‍ എന്റെ കലാലയ ജീവിതം തീര്ത്തു പടിയിരങ്ങുകയാണ് .... ആ നോമ്പരത്തിലും എനിക്ക് താങ്ങായി ....ഒരിക്കലും പിരിയാത്ത കൂട്ടുകാരിയായി
അവള്‍ പുറത്തു പെയ്തുകോണ്ടിരുനൂ.............
No comments:
Post a Comment