Wednesday, November 18, 2009

മനുഷ്യന്‍ ...

"കണ്ണുനീര്‍ " എന്നത് അവന്റെ ശരീരത്തില്‍ നിന്നും എന്നെ വിട്ടു പോയിരിക്കുന്നു.....
ആ വാക്കും അവന്‍ മറന്നു കഴിഞ്ഞിരിക്കുന്നു....
പാതയോരത്തെ പാവം ജനങ്ങളെ കണ്ട്ടാല്‍ സഹതപികാനും അവന്‍ മറന്നിരിക്കുന്നു....
അവന്റെ ഉള്ളില്‍ നിനും 'നന്മ്മ ' എന്ന സ്വത്ത്‌ അവന്‍ ആര്‍ക്കോ ഇഷ്ടധാനം നല്‍കിയിരിക്കുന്നു....
' മാതാ പിതാ ഗുരു ദൈവം ' അവന്‍ ചോല്ലി പഠിച്ച പാഠം......
ആദ്യം അവന്‍ 'മാതാവിനെയും ' പിന്നെ 'പിതാവിനെയും.... '
അവന്റെ സുഖത്തിനായ് ഇലായ്മ ചെയ്തു.....
പിന്നെ അവന്‍ 'ഗുരുവിനെ...... 'ഏതോ പ്രത്യായശാസ്ത്രത്തിന്റെ പേരില്‍
തെരുവില്‍ കൊന്നെറിഞ്ഞു
പിന്നെ 'ദൈവം' , അതിന്റെ പേരില്‍ കൂടെ പിറപ്പുക്കളെ അവന്‍....
ഒന്നൊന്നായ് ....ഭൂമിയില്‍ നിന്നും അവന്‍ പിഴുതു കള്ളഞ്ഞു.....
ഇന്നവന്നു ദൈവവും അന്ന്യമായിരികുന്നു.......
ഇന്നവനു ചൊല്ലി പഠിച്ചതില്‍ ഒന്നും ഈ ഭൂലോകത്തില്ല....
ഇപ്പോള്‍ അവന്നു മനുഷ്യന്‍ എന്ന ചെല്ലപേരും... നഷ്ട്ടമായി.........








ചിത്രം .....


കാണാത്ത എന്‍ ജീവന്റെ പാതിയെ.....
ഇന്നു നിന്നെ ഞാന്‍ കേവലം ഒരു പെന്‍സില്‍ കൊണ്ടു...
ഒരു പാഴ് തുണ്ടു കടലാസില്‍ കോറിയിടുന്നു.....
ആദ്യം നിന്റെ കാലുകള്ളും..പിന്നെ നിന്‍ കൈകള്ളും....
ഞാന്‍ ഈ തുണ്ടു കടലാസില്‍ വര്‍ണ്ണരേന്നുക്കള്‍ കൊണ്ടു പകര്‍ത്തി...

പിന്നെ നിന്റെ ശരീര ഭംഗിയുടെ മൂര്തന്യമായ....
സ്തനവും......വയറും...ഞാന്‍ പകര്‍ത്തി.....

ഇതെല്ലം..കേവലം എന്റെ മനസിന്റെ വികാരങ്ങള്ളാല്‍....
ആ തുണ്ടു കടലാസിലേക്ക് ഞാന്‍ പകര്‍ത്തി......

പക്ഷെ....ഞാന്‍ ഇന്നു വരകാതെ...
നിര്ത്തുന്നു നിന്‍ മുഖത്തിന്റെ സൌന്ദര്യം ......

എന്നെന്‍ മനസ്സില്‍ തെളിയും..നിന്‍ മുഖം തോഴി....
ഈ ചിത്രം പൂര്‍ണമാകാന്‍............

പ്രാണ സഖി...

അറിയുന്നു ഞാന്‍ നിന്റെ മനസിന്റെ നൊമ്പരം....
നീ പോലും അറിയാതെ ഇന്നെന്‍ സഖി....

അകമേ നിറയുന്ന സ്നേഹത്തില്‍ ഞാന്‍ നിന്റെ ...
മുഖംമിന്നു വെറുതെ വരച്ചു സഖി....


എന്നെ നീ അറിയുവാന്‍, എന്‍ മനസറിയുവാന്‍...
വെറുതെയെന്‍ സ്വരമൊന്നു കേള്‍ക്കൂ സഖി....

വര്‍ണ്ണങ്ങള്ളില്ലാത്തരെന്‍ മനസിന്റെ.....
സപ്തവര്‍ണ്ണം നീയാലോ സഖി..........

കാലത്തിന്റെ പ്രണയം ....

കാലം ഏതൊരു മനുഷ്യനും ....
അവന്റെ ഒരാഗ്രഹം തീര്ത്തു നല്‍കും....
കാലം എന്നിക്കും എന്‍ പ്രണയാഗ്രഹം തീര്ത്തു തന്നു.....
എന്‍ ജീവന്റെ പാതിയായ എന്‍ സഖിയെ എനിക്ക് തന്നു കാലം.....

ഞാന്‍ എന്റെ മനസും, ശരീരവും പാതി ഞാന്‍ അവള്‍ക്ക് നല്‍കി ...
കാലം അതിന്റെ യാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു .......
അതിന്റെ ഒരു വഴിയില്‍ എന്റെ ഹൃദയവും, മനസും..പാതി അടര്ത്തിയവള്‍ നടന്നകന്നു.....

മൃതശരീരനായി ആ വഴിയില്‍ അവള്‍ മായുന്നതും നോക്കി ഞാന്‍ നിന്നു.....
കാലം പിന്നെയും അതിന്റെ യാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു .......

ഇന്നും ആ വഴിയില്‍ മൃതശരീരനായി, തനിയെ നില്കുന്നു......
അവളുടെ, വിളിയും, വരവും കാത്തു................

കാലം പിന്നെയും അതിന്റെ യാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു .......

ഇന്നു ഞാനഗ്രഹികുന്നു....കാലം എന്തിന് തന്നു എനികാ......."പ്രണയം"

Tuesday, November 17, 2009

ഇന്നെന്‍ ഓര്‍മ്മകള്‍...


ഇന്നെന്‍ ഓര്‍മ്മകള്‍ എന്നെ
കോണ്ടെതികുന്നു എന്‍ ജീവിതത്തിന്‍ മധുരമാം ഒര്മാകള്ളില്‍ ....
എന്നെ കരയിപിച്ച നോമ്പരതിന്റെയും...
എന്നെ ചിരിപിച്ച സന്തോഷത്തിന്റെയും...ഓര്‍മ്മകള്‍
ആദ്യാനുരാഗത്തിന്റെ സുഖം അനുഭവിച്ചതും ....
വിരഹത്തിന്‍ വേദനയുടെ കാഠിന്യം അറിയിച്ചതും....
എല്ലാം ഇന്നെന്‍ മധുരമാം ഓര്‍മ്മകള്‍ ....
എന്‍ ജീവിത വഴിയില്‍ ഞാന്‍ സംഭാതിച്ചതും
ജീവനുള്ള കാലമാത്രയും എന്‍ കൂടെയുള്ളതും ....
ഈ ഓര്‍മ്മകള്‍ മാത്രം..........

ഇന്നു ഈ ഓര്‍മ്മകള്‍ എന്‍ മനസിലെതുമ്പോള്‍...
ഞാനറിയാതെ എന്‍ കണ്ണുകല്‍ളില്‍ നിനും അടര്നു വീഴുന്നു
ആ മാധുര്യം.....................

പ്രണയം


സുഘപെട്ടുവരുന്ന മുറിവില്‍ നിന്നും വീണ്ടും ..
വീണ്ടും..... ചോര ഒലിചുകൊണ്ടിരുനൂ
അത് എന്നെ വേദനിപിച്ചു കൊണ്ട്ത്തനെ ഇരുനൂ അതിനെ സുഖപെടുതാന്‍ ..ഞാന്‍
സമീപികാത്ത ഡോക്ടര്‍മാരിലാ .... വ്യക്തികള്ളിലാ.....

പിന്നെയും... അത് എന്നെ വീണ്ടും...വീണ്ടും വേദനിപിച്ചു കൊണ്ട്ത്തനെ ഇരുനൂ
സമീപിച്ച വക്തികള്ളില്‍നിന്നോ ....ഡോക്ടര്‍ മാരില്‍ നിന്നോ ....അറിയില്ല
ഞാന്‍ ആ സത്യം മനസിലാക്കി.....

ആ മുറിവ് എന്റെ ശരീരത്തില്‍ സുഖപെടുകയില്ല ....എന്ന സത്യം .......
കാരണം ആ മുറിവ് എന്റെ നഷ്ട്ടപെട്ട "പ്രണയം" ആയിരുനൂ............



സ്നേഹം......

അവള്‍ തന്ന റോസാ പൂവില്‍
ആ പൂവിന്റെ സൗന്ദര്യം ഞാന്‍ കണ്ടിരുനില്ല .....എന്നിട്ടും
അവള്‍ തന്നിരുന്ന ആശംസാ കാര്‍ഡുകളിലെ
അക്ഷരങ്ങളുടെ ഭംഗി പോലും ഞാന്‍ ഞാന്‍ ആസ്വദിചിരുനില്ല.....എന്നിട്ടും
അവളുമായി ചിലവഴിച്ച സമയങ്ങളില്‍
ഒരു കൂട്ടുകാരിയുടെ സാമിപ്യത്തിന്റെ സുഖം പോലും ഞാന്‍ അറിഞ്ഞിരുനില്ല ...എന്നിട്ടും
അവള്ള്മായുള്ള സംഭാഷണ്ണങ്ങളില്‍ വാക്കുകല്ളുടെ
സൗന്ദര്യം പോലും ഞാന്‍ നുകര്നിരുനില്ല....എന്നിട്ടും
അവള്ളുടെ ശരീരത്തില്‍ പടര്നു കയറുമ്പോഴും എന്റെ ശരീരത്തിന്റെ
സുഖം സഫലീകരികുകയല്ലാതെ ആ ബനധതിന്റെ മധുരം ഞാനറിഞ്ഞില്ല ...
ഇന്നു ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു.....
ഞാന്‍ അവളെ സ്നേഹിചിട്ടിലായിരുനൂ ....................

സത്യം

ഈ ജീവിത ദുഖത്തിലും....ഞാന്‍
നിന്റെ സ്വാന്ത്വനത്തിന്റെ സുഖം അറിയുനൂ....
ഈ കൂട്ടത്തില്‍ ഒട്ടപെടുപോഴും ....ഞാന്‍
നിന്റെ സാമിപ്യം അറിയുനൂ....
ഈ കൊടും തന്നുപിലും.... ഞാന്‍
നിന്റെ ശരീരത്തിന്റെ ചൂടറിയുനൂ....
ഇന്നു ഞാന്‍ ആ സത്യം ഉള്ള്കൊള്ളന്‍ ശ്രമികുനൂ....നീ
എന്നില്‍ നിനും അകന്നു പോയി എന സത്യം........

അപേക്ഷ.....

പച്ച മനുഷ്യനായ എന്നെ ...നിങ്ങള്ള്ക് വാക്കുകൊണ്ടോ ...നോക്ക്കൊണ്ടോ...പ്രവര്‍ത്തികൊണ്ടോ
ദ്രോഹിക്കാം.....അതില്‍ നിങ്ങള്‍ക്ക് ആനന്തം ലഭികുണൂ എങ്കില്‍.

പക്ഷെ.....................

അതില്‍ നിങ്ങള്‍ പാശ്ചാതപികുമ്പോള്‍ .....
എന്നെ തേടി വരരുത് എന്ന അപേക്ഷ മാത്രം...........

കൂട്ടുക്കാരി....


ഡിപ്പാര്ട്ട്മെന്റിന്റെ പാതി തകര്‍ന്ന ജനലില്‍ കൂടി പുറത്തേക്ക് നോകി കൊണ്ടിരികുമ്പോള്‍ ....എന്നെ തന്നെ നോക്കി കൊണ്ടു അവള്‍ അവിടെ ഉണ്ടായിരുനൂ...എന്റെ മനസിനെ സന്തോഷിപിച്ചുകൊണ്ട്‌, എന്റെ ശരീരത്തില്‍ വികാരം പകര്നു..ഇടയ്കിടെ എന്റെ നെച്ചില്‍ അവള്‍ വന്നു അമര്‍ന്നു കൊണ്ടിരുനൂ.... ജീവിതത്തില്‍ ഞാന്‍ വല്ലരെയതികം ആഗ്രഹിചിരുനത് ഇവള്ളുടെ സാമിപ്യം ആയിരുനോ??????

പുറത്തു അവളുടെ രൂപം നോകി കൊണ്ടിരികുമ്പോള്‍ പലതും എന്റെ മനസിലൂടെ തെന്നി മാറി കൊണ്ടിരുനൂ ......എന്നയിരുനൂ ഞാന്‍ ഇവളെ ആദ്യമായി കണ്ടുമുട്ടിയത്‌...ഓര്‍മയിലാ........എങ്കിലും ആദ്യമായി അക്ഷരങ്ങളുടെ ലോകത്തേക്ക് ചെന്നു കേറുമ്പോള്‍ എന്നെ സ്വീകരിച്ചു കൊണ്ടു...ചുണ്ടില്‍ ചെറിയ ഒരു പുചിരിയുമായി അവള്‍ ഉണ്ടായിരുനൂ... അത് ഇന്നു ഓര്‍മയില്‍ ഉണ്ട്.......പിന്നെ എത്ര കാലങ്ങള്‍.....കൊഴിഞ്ഞു പോയി ഇപ്പോഴും അവള്‍ക്ക് ഒരു മാറ്റവും ഇല്ല..അതെ രൂപം,സൌന്ദര്യം...ചില സമയങ്ങളിലെ രൌദ്ര മായ പെരുമാറ്റം..എല്ലാം അവള്ളില്‍ പഴയത് പോലെ തന്നെ...പക്ഷെ എന്നിക്ക് പല മാറ്റങ്ങളും വന്നിരികുനൂ..അതില്‍ ഒന്നിലും അവള്‍ക്ക് പരിഭവം ഇല്ല....
ഈ കാലങ്ങളിലത്രയും അവളുമായുള്ള അടുപ്പം എന്നില്‍ അവല്ലോട് തീവ്രമായ ഒരു അനുരാഗം വള്ളര്തിയിരികുനൂ.
എന്റെ എല്ലാ സങ്ക്കടങ്ങളും,,സന്തോഷങ്ങളും,,പ്രണയവും,,പ്രണയനൊമ്പരങ്ങളും എല്ലാം ഞാന്‍ അവള്ളുമായി പക് വെച്ചു....ഇന്നു ഈ ലോകത്ത് എനെ ഇത്രയതികം മനസിലാകിയിരികുന്ന വ്യക്തി അവള്‍ മാത്രമാണ് .....

ഞാന്‍ അവളെയാണോ....അതോ അവള്‍ എന്നെയാണോ ആദ്യം പ്രേമിച്ചു തുടങ്ങിയത്.....അറിയില്ല ..അറിയാന്‍ ഞാന്‍ ശ്രമിച്ചിട്ടുമില്ല.....അതിന്റെ ആവിശ്യവുമുണ്ടയിരുനില്ല....കാരണ്ണം അവള്‍ എന്നികും,അവള്‍ക്ക് ഞാനും സ്വന്തമായിരുനൂ .....

ഇന്നു ഞങ്ങളുടെ കൂടിചെരലിന്നു ഒരു പ്രത്യേകതയുണ്ട്....ഇന്നു ഞാന്‍ എന്റെ കലാലയ ജീവിതം തീര്ത്തു പടിയിരങ്ങുകയാണ് .... ആ നോമ്പരത്തിലും എനിക്ക് താങ്ങായി ....ഒരിക്കലും പിരിയാത്ത കൂട്ടുകാരിയായി
അവള്‍ പുറത്തു പെയ്തുകോണ്ടിരുനൂ.............

ഞാന്‍.....



ഏതാല്ലമോ ആകണം എന്ന ആഗ്രഹത്തില്‍ ജീവിതം ആരംഭിച്ചു.....
ഒന്നും ആകാന്‍ കഴിയാതെ പോയ ആള്ല്‍കൂട്ടെതെ നോക്കി...പരിഹസിച്ചു കൊണ്ടു ഞാന്‍ യാത്ര തുടങി....
ഇന്നു അവരില്‍ ഒരാളലായി ഞാനും......

കാലവര്‍ഷം

വീണ്ടും ഒരു കാലവര്‍ഷം കൂടി.....

പുറത്ത് മഴ തകര്ത്തു പെയ്തു കോണ്ടിരികുനൂ .....

എല്ലാം നശിപിക്കണ്ണം എന്ന രൌത്ര ഭാവത്തോട് കൂടി....

ആരുടെകൊയോ ....ജീവനും, ആശയും, പ്രതീക്ഷയും, സ്നേഹവും നല്കി പടുത്തുയര്‍ത്തിയ ..പലതും തകര്ത്തുകൊണ്ടു .....

എവിടെ നിന്നെല്ലമോ ജീവന് വേണ്ടിയുള്ള നിലകാത്ത നിലവില്ലകള്‍ കേള്കാം.....

എന്തിന്റെ പ്രതികാരമന്ന്നോ... ഈ
രൌത്ര ഭാവത്തില്‍ ഈ മണ്ണില്‍ ആടിതിമാര്‍കുനത്????????

കുത്തോലിച്ചു പോകുന്ന മഴവെള്ള പാച്ചിലില്‍ അതില്‍ അലിന്ഞ്ഞു ചേര്ന്ന കണ്ണ് നീര്‍ത്തുള്ളികള്‍ നീ കണ്ടില്ല....

സന്തോഷത്തിന്റെയും സമ്ര്തിയുടെയും നല്ല നാള്ളുകല്ല്കായി കാതിരുനത് ഇതിന് വെണ്ടിയായിരുനോ....

ഈ സമ്മാനം ആയിരുനോ ഞങള്‍കായി നീ കരുതിയിരുനത്...

എങ്കിലും ഞങള്‍ പ്രതീക്ഷയോടെ കാത്തിരികുനൂ ....നിന്‍റെ അടുത്ത അഗമാനതിനായി....

ഒട്ടും പരിഭവം ഇല്ലാതെ.......

Wednesday, July 29, 2009

ഓര്മമ

എല്ലാ ഹൃതുക്കളും കൊഴിഞ്ഞു തീരുമ്പോള്‍.....പിന്നിട്ട വഴികള്‍ എല്ലാം വിദൂരമായി കഴിഞ്ഞ ശേഷവും .....ബാക്കിയാവുക ഒരാള്‍ മാത്രമായിരിക്കും....പിരിയാന്‍ വിസമ്മത്തിക്കുന്ന ഒരറ്റ സ്നേഹിതന്‍ മാത്രം.....
ആ ചങ്ങാതി മാത്രമായി ഞാന്‍ എന്റെ യാത്ര തുടരുന്നു
അതെ
, ഓര്മ്മ ....കരയിപിക്കാനും ചിരിപ്പികാനും , ചിന്തിപ്പികാനും കഴിവുള്ള ഉറ്റചങ്ങാതി.....

ആ ചങ്ങാതി മാത്രമായി ഞാന്‍ എന്റെ യാത്ര തുടരുന്നു