Saturday, February 27, 2016

നിങ്ങൾ ദളിതർ ആണ്  വെറും ദളിതർ ... (2)

ഇന്ത്യ എന്ന മഹാ രാജ്യം , അതിന്റെ അടിസ്ഥാന ശിലയായ 'ഇന്ത്യൻ ഭരണ ഘടന ' അതിൽ തൊട്ടു സത്യപ്രതിജ്ഞ ചെയുന്ന ഭരണകൂടങ്ങൾ . ആ ഭരണ ഘടന സംരക്ഷണവും ,ജീവിതവും  ഉറപ്പു നല്കുകയും ചെയുന്ന ഒരു ജനതയെ വള്ളഞ്ഞിട്ടു ഉന്മൂലനം ചെയുന്ന ഭരണകൂടങ്ങൾ. അതിന്റെ കൈകൾ നീളുന്നത്....

ഹൈദ്രബാദ് യുനിവേര്സിടി  വിദ്യാർത്ഥി  'രോഹിത് വെമുല ' എന്ന പ്രതിഭ ധനനായ വിദ്യാർത്ഥിയുടെ കൊലപാതകം  (അങ്ങനെ പറയാൻ ആണ് ഞാൻ ആഗ്രഹികുനത് ) അല്ലെങ്ങിൽ ആ  വിദ്യാർത്ഥി മരണ പെട്ടാൻ എന്താണ്  കാരണം ....തുടര്ച്ചയായ ഭരണകൂട പീഡനം മാത്രമാണ് അതിനു കാരണം ..... പ്രതിക്കൾ സസുഖം സമൂഹത്തിൽ ജീവിക്കുന്നു നിയമത്തിനു ഒന്നും ചെയാൻ കഴിയാതെ .... മരിച്ചതു വെറും ഒരു ദളിതൻ മാത്രം ......

അടുത്തത് JNU, രാജ്യ ദ്രോഹത്തിന്റെ വഴികൾ ചെന്നു നില്കുന്നത് എവിടെ എന്ന് പാർലിമെന്റ് ചർച്ചയിൽ പുറത്തു വന്നു , 'മഹിഷാസുരൻ ' എന്ന അസുരനെ ആരാധിച്ച ഒരു കൂട്ടർ, അവർ രാജ്യദ്രോഹികൾ ആണെന്ന് ഭരണ കർത്താക്കൾ തന്നെ പറയുന്നു ....ചരിത്രത്തിന്റെ വഴിയിലൂടെ പിറകിലോട്ടു പോയാൽ ഒരു കാര്യം മനസിലാകും - 'ആര്യൻ' മാരുടെ  ആരാധനാ ദൈവം ദേവൻ മാരും   ധള്ളിതരുടെതു അസുരൻ മാരും   ആയിരുന്നു എന്ന്. ആപ്പോൾ ആ ഗൂഢാലോചന എവിടേക്ക് നീളുന്നു എന്ന് വ്യക്തമായി മനസിലാകവുന്നതെ ഉള്ളൂ .... കാരണം അവർ ദളിതർ ആയിരുന്നു...

ഭരണ ഘടന ഉറപ്പു നൽകുന്ന ധളിത  ആനുകൂല്യങ്ങൾ അല്ല  അവരുടെ അവകാശങ്ങൾ അത് നൽകുന്നതിൽ വരെ ഒരു ജനത കാണിക്കുന്ന അസഹിഷ്ണുത , അപവാദ പ്രചാരണങ്ങൾ . അത് നല്കാൻ അധികാരികൾ കാണിക്കുന്ന നിസന്ഗത അതുമല്ലങ്കിൽ വെറുപ്പ്‌. അവകാശങ്ങൾ ലഭിക്കണമെങ്കിൽ  അധികാരികളുടെ  കാലുവരെ പിടികേണ്ട അവസ്ഥ അതു കണ്ടിട്ടും ഇല്ലെന്നു നടിക്കുന്ന ഉന്നത അധികാരികൾ .....കാരണം അവർ ദളിതർ ആയിരുന്നു...
                                                             
                                                                                                                                                                     തുടരും ...... 

No comments:

Post a Comment