Friday, November 25, 2011

34 ലക്ഷം ജനങളുടെ ജീവന്‍ വെച്ചുള്ള ഒരു വ്യാപാരം....

കേരളത്തില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളില്‍ പ്രധാനപെട്ട നദി ആണ് പെരിയാര്‍. നദിയുടെ എല്ലാ ഭാഗങ്ങളും കേരളത്തില്‍ കൂടി ആണ് ഒഴുകുന്നത്. ഇതിനു കുറുകെ 1986-1895 ല്‍ അന്നത്തെ തിരുവനന്തപുരം രാജ കുടുംബത്തിന്റെ അനുവാദത്തോടു കൂടി ബ്രിടിഷ് ആര്‍മി കോര്‍പ് ബെന്നി കോക്ക് എന്ന ബ്രിട്ടീഷ്‌ എന്ജിനീരുടെ നേതൃത്തത്തില്‍ ആണ് മുല്ലപെരിയാര്‍ ഡാം പണി കഴിപിച്ചത്.പക്ഷെ ഡാം പണി തീരുന്നതിനു മുമ്പേ (29 October 1886) അതിന്മേലുള്ള അധികാരം തമിള്‍നാട് അഥവാ അന്നത്തെ മദ്രാസ് സ്റ്റേറ്റ്നു 999 വര്‍ഷത്തേക് പാട്ട കരാര്‍ വ്യവസ്ഥയില്‍ വിശാഖം തിരുനാള്‍ രാജാവ് എഴുതി കൊടുത്തു...ആ പാട്ട കരാറില്‍ അന്നത്തെ ദിവാന്‍ ആയിരുന്ന v റാം ആയ്യന്‍കാറും ബ്രിട്ടീഷ്‌ പ്രധിനിധി J C ഹാന്നിങ്ങ്ടോന്‍ ആണ് ഒപ്പ് വച്ചിരികുനത്. ഇത് പ്രകാരം 8000 എക്കര്‍ സ്ഥലം റീസര്‍വോയര്‍ നു വേണ്ടിയും 100 ഏക്കര്‍ സ്ഥലം മറ്റുള്ള അവിശ്യങ്ങല്‍കുമായി തമിഴ്നാടിനു അന്നത്തെ ഭരണകൂടം 999 വര്‍ഷത്തേക് ഏക്കറിന് 5 രൂപ വ്യവസ്ഥയില്‍ ആണ് കൊടുത്തത്...ആ കരാര്‍ പ്രകാരം ഡാമിലെ വെള്ളം കൃഷി ആവിശ്യതിനും, കുടി വെള്ളത്തിനും മാത്രമേ ഉപയോഗിക്കാവു എന്നും വ്യവസ്ഥ ഉണ്ടായിരുന്നു... നീണ്ട  കാലത്തേ  കടുത്ത സമര്‍ദത്തിലൂടെയാണ് , ബ്രിട്ടീഷ്‌ സര്‍ക്കാര്‍ രാജാവിനെ കൊണ്ട് ഈ ഉടമ്പടി ഒപ്പുവപിച്ചത്. ഇത് പ്രകാരം ഡാമിന്റെ എല്ലാ അധികാരങ്ങളും അവര്‍ നേടി എടുക്കുകയും ചെയ്തു (പിന്നീടു തമിഴ്നാടും).


ഇന്ത്യ ബ്രിട്ടീഷ്‌കാരുടെ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിനു ശേഷം ഈ കരാര്‍ അവസനികുകയും ചെയ്തു. പിന്നിട് ഈ പാട്ട കരാര്‍ പുതുകുന്നതിനായി 1958,1960,1969 കാലങ്ങള്ളില്‍ തമിഴ്നാട്‌ ശ്രമികുകയും അതില്‍ പരാജയപെടുകയും ചെയ്തു. പിന്നീട് 1970 ല്‍ C അച്ചുത മേനോന്‍ കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഈ പാട്ട കരാര്‍ വീണ്ടും പുതുകുകയുംചെയ്തു. ഇത് പ്രകാരം ഏക്കറിന് 30 രൂപയും പിന്നെ generator ചാര്‍ജ് ആയി 12 രൂപയും തമിഴ്നാട്‌ നിന്നും ഈടകിയിരുന്നു. ഈ മേല്പറഞ്ഞ പാട്ട കരാര്‍ 2000 ത്തില്‍ അവസനികുകയും ചെയ്തു.


ഇനി പ്രധാന പ്രശ്നം: 

ബ്രിട്ടീഷ്‌ എഞ്ചിനീയര്‍മാര്‍ കേവലം അമ്പതു വര്‍ഷത്തെ ആവശ്യത്തിനായി 'സുര്കി' എന്ന മിശ്രിതത്തില്‍ പണിത ഇപ്പോള്‍ നൂറ്റിപതിനാര്‍ വര്ഷം പിന്നിട്ട മുല്ലപ്പെരിയാര്‍ ഡാം എന്ന ജലബോബിനു മുകളിലാണ് കേരളത്തിലെ നാല് പ്രദാന ജില്ലകള്‍ ( എറണാകുളം , കോട്ടയം , ഇടുക്കി , ആലപ്പുഴ ) ഒന്നുമറിയാതെ സുഖമായി  ഉറങ്ങുന്നത്....ഭൂകമ്പങ്ങള്‍ അടിക്കടിയായി ഉണ്ടാകുന്ന മേഖലയില്‍ സ്ഥിതി ചെയ്യുന്ന ദുര്‍ബലമായ ഈ അണക്കെട്ട് പൊട്ടിയാല്‍ ഈ നാല് ജില്ല കളിലും അവിടെ ജീവികുന 34 ലക്ഷം ജനങളുടെ ജീവന്‍റെ മേല്‍ , ഡാമിലെ വെള്ളത്തിന്‌ സംഹാരതാണ്ടവം ആടി അറബി കടലിലെത്താന്‍ വെറും ഒരു മണിക്കൂറുകള്‍ സമയം മതി. അങനെ ഉണ്ടായാല്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം ആയിരിക്കും നടകുനത് .

ഉരുകിയുതിരുന്ന മുല്ലപെരിയാര്‍ ഡാം ലക്‌ഷ്യം വക്കുനത് ഒരു നാടിന്‍റെ , ഒരു ജനതയുടെ വികസന സ്വപ്നങ്ങളും , അവരുടെ ജീവനെയും ആണ്. കാലങ്ങളായ് നമ്മള്‍ സ്വപ്നം കണ്ടു , അതിനായി ഒരേ മനസായി അക്ഷീണം പരിശ്രമിച്ചു നേടിയ നെടുമ്പാശ്ശേരി വിമാനത്താവളം, ഇന്‍ഫോ പാര്‍ക്ക്‌, മെട്രോ റെയില്‍, പ്രധാന വിദ്യാലയങ്ങള്‍ തുടങ്ങിയ നിരവധി വികസന കേന്ദ്രങ്ങള്‍ അതില്‍ എല്ലാം മേലേ നമുടെ സഹോദരങ്ങളുടെ ജീവന്‍ എല്ലാം നമ്മുടെ നാട്ടില്‍ നിന്നും തുടച്ചു നീക്കാന്‍ മേല്‍ പറഞ്ഞ ഒരു മണികൂര്‍ സമയം മതി... ഇത് അധികാരികളുടെ കണ്ണില്‍ പെട്ടിലെങ്ങില്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രമാകും. ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍... വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 20 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍..... 


തമിഴ്നാടിന്‍റെ ഭീഷണിയുടെ ഭാഷയുടെ ഉദേശം അവര്‍ക്കും ഇപ്പോള്‍ മുല്ലപെരിയാര്‍ ഡാം വഴി ലഭിക്കുന്ന 7250 ലക്ഷം രൂപയുടെ വരുമാനം തന്നെയാണ്, അതിനായി തമിഴ്നാട്‌ കേരളത്തിനു നല്കുനത് കേവലം 1.03 ലക്ഷം രൂപയും.ഇങനെ ഉള്ള ഒരു ലാഭ കച്ചവടം നഷ്ട്ടപെടുത്താന്‍ അവര്‍ എങനെ തയാറാകും.  അതിനു വേണ്ടി 155 ft ഉയരമുള്ള ഈ കാലാവധി കഴിഞ്ഞ ഡാമിന്റെ  ജല നിരപ് 142 ft ഉയര്‍ത്താന്‍ തമിള്‍നാട് ശ്രമിച്ചതും. നേടിയതും.  സാമ്പത്തിക ലാഭത്തിനു വേണ്ടി ഒരു നാടിന്‍റെ ജനങ്ങളുടെ ജീവന്‍ വെച്ച് ചൂതാടുന്ന തമിഴ്നാടും അവരുടെ ഭീഷണിക്ക് വഴങ്ങി ഈ ജില്ലകളിലെ ജനങ്ങളുടെ ജീവിതത്തെ അവഗണിക്കുന്ന അധികാര വരഗത്തിനരിയുമോ ഭീതിയുടെ താഴ്വരയില്‍ കഴിയുന്ന ജനങ്ങളുടെ വേദന...

ഭരണ വര്‍ഗം കയോഴിഞ്ഞാലും.... ജനിച്ചു വളര്‍ന്ന നാടിന്റെയും , ഈ 34 ലക്ഷം വരുന്ന നമുടെ സഹോദരങ്ങളെയും നമുക്ക് കയോഴിയാന്‍ കഴിയിലല്ലോ..... നമുടെ നാടിനു വേണ്ടി നമ്മുടെ  സഹോദരങ്ങക് വേണ്ടി നമുക്ക് ഒന്നായി പ്രതിരോധികാം ....



No comments:

Post a Comment