Friday, August 28, 2015

നിങ്ങൾ ദളിതർ ആണ്  വെറും ദളിതർ ... (1)


ഡി ധനസുമോദ്



ആയുധവിദ്യ പൂർത്തിയാക്കിയ കൗരവരും പാണ്ഡവരും പഠിച്ച കഴിവുകളെല്ലാം കാഴ്ചക്കാരുടെ മുന്നിൽ പ്രദർശിപ്പിക്കുകയാണ്. വില്ലാളി വീരനായി പേരെടുത്ത അർജ്ജുനൻ ആയിരുന്നു താരം. ജയിംസ്ബോണ്ടും രജനികാന്തും ഒരുമിച്ചു ചേർന്ന ആളെ പോലെ നിറഞ്ഞു നിന്ന അര്‍ജ്ജുന പ്രൌഢിയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് കർണൻ എത്തുന്നത്‌. ആഗ്നേയാസ്ത്രത്തെ വരുണാസ്ത്രം കൊണ്ടും ആസുരാസ്ത്രത്തെ ഭാസുരാസ്ത്രം കൊണ്ടും നാഗാസ്ത്രത്തെ ഗരുഡാസ്ത്രം കൊണ്ടും നേരിട്ട വില്ലാളി വീരൻ. അര്‍ജ്ജുനനും കർണനും മുഖാമുഖം എത്തിയപ്പോൾ കൃപാചാര്യർ അവർക്കിടയിലേക്ക് വന്നിട്ട് പറഞ്ഞു, കുലത്തിൽ സമന്മാർ തമ്മിലായിരിക്കണം പോരാട്ടം. അര്‍ജ്ജുനനെ പരിചയപ്പെടുത്തി പറഞ്ഞു `ഇവൻ അര്‍ജ്ജുനൻ പാണ്ഡു പുത്രൻ.' കര്‍ണ്ണന്‍റെ നേരെ തിരിഞ്ഞു ഇങ്ങനെ പറഞ്ഞു, 'നീ നിന്‍റെ കുലം പറയൂ..' ആയിരം കുന്തങ്ങൾക്ക് മുന്നിലും പതറാത്ത കർണൻ, ജാതിപറയൂ എന്ന മുറി ചുരികയ്ക്കു  മുന്നിൽ  നിലംപതിച്ചു. അസ്ത്രങ്ങൾ ആയുധമാക്കുന്നവരെ  തോൽപ്പിക്കാൻ ഇതിഹാസ കാലം മുതൽക്കേ ജാതിച്ചുരിക ഉപയോഗിക്കുക പതിവാണ്. ഈ ആയുധം  ഒടുവിൽ എത്തി നിൽക്കുന്നത് ബൈജു എന്ന സി ഇ ടിയിലെ എഞ്ചിനിയറിംഗ് വിദ്യാർഥിയിലാണ്. മഹാഭാരത കാലത്തും ഇന്നും ജാതി പറഞ്ഞു ആക്ഷേപിക്കുന്നതില്‍ ആചാര്യന്മാർ തന്നെയാണ് മുന്നിൽ.



ഡല്‍ഹിയില്‍ നിന്ന് നാട്ടിലേയ്ക്കുള്ള യാത്രക്കിടയിൽ വായിച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഈ ലേഖനം എഴുതാൻ പ്രേരിപ്പിച്ചത്. പത്രപ്രവർത്തകയായ സുഹൃത്ത് എഴുതിയ പോസ്റ്റ്‌ വളരെ അസ്വസ്ഥത ഉണ്ടാക്കി. ``ജാതിയുടെ പേരിൽ സൗജന്യം അനുഭവിച്ചിട്ടുണ്ടെങ്കിൽ ആ പേര് വിളിക്കുമ്പോഴും അസ്വസ്ഥരാകേണ്ടതില്ല`` എന്നതായിരുന്നു ആ പോസ്റ്റ്‌. എഞ്ചിനിയറിംഗ് വിദ്യാർഥി ബൈജു ഒന്നാം പ്രതി ആയതും ബൈജു ദളിത്‌ വിദ്യാർഥി ആണെന്ന് ആരോപിച്ചു സജീവ്‌ മോഹൻ എന്ന അധ്യാപകൻ എത്തിയതും ഇതിനെതിരെ രാഹുൽ പശുപാലിന്റെ നേതൃത്വത്തിൽ കാമ്പൈൻ തുടരുകയും ചെയ്ത സാഹചര്യത്തിലാണ് പത്രപ്രവർത്തകയുടെ പോസ്റ്റ്‌ വരുന്നത്. ഏതെങ്കിലും വർഗീയ കക്ഷികളുടെ  അനുഭാവിയോ പ്രവർത്തകയോ ആയിരുന്നെങ്കിൽ `പഠിച്ചതേ പാടൂ` എന്ന് പറഞ്ഞു വിട്ടുകളയാമായിരുന്നു. പക്ഷെ എന്റെ സുഹൃത്ത്‌ ജാതിയെ തലോലിക്കാത്ത ആളും മലയാളം വാരിക ശക്തയായ നൂറു സ്ത്രീകളെ കണ്ടു പിടിച്ചപ്പോൾ അതിൽ ഇടം നേടിയ വ്യക്തിയുമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഏറെ വേദനിപ്പിച്ചത്.






സംവരണം എന്നത് പോലീസ് സ്റ്റേഷനും  കോടതികളും  സ്ഥാപിക്കുന്നത് പോലെ സാമൂഹ്യ നീതി നടപ്പിലാക്കാൻ  വേണ്ടി ചെയ്യുന്ന കാര്യമാണ്. അത് കൈപ്പറ്റുന്ന ദളിതന് അധികാര കേന്ദ്രങ്ങൾ  വച്ച് നീട്ടുന്ന സൗജന്യമൊ ഔദാര്യമോ ഒന്നുമല്ല. മിടുക്കന്മാരല്ല എന്ന പേരിൽ ഐ ഐ ടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നും പുറം തള്ളുന്നവരിൽ  ഭൂരിപക്ഷവും ദളിതരും ഒബിസി വിഭാഗക്കാരുമൊക്കെയാണ്. ഡോക്ടർ മാരുടെ മക്കൾ ഡോക്ടറും അഭിഭാഷകരുടെ മക്കൾ അഭിഭാഷകരും ആകുന്ന ജീവിത രീതി ആല്ല ഈ ഡ്രോപ്പ്ഔട്ടുമാരുടെ കാര്യത്തിൽ സംഭവിക്കുന്നത്‌. ഒപ്പം ഓടുന്നവർ ഒരുമിച്ചു സ്റ്റാര്‍ട്ട് ചെയ്യണം എന്ന് പറയുന്നവർ ഒന്നോർക്കണം ഈ സോ കാള്‍ഡ് മാതാപിതാക്കളുടെ മക്കളും റിക്ഷാക്കാരുടെ മക്കളും തമ്മിൽ നൂറ്റാണ്ടിന്റെ അകലം ഉണ്ട്.



നാലാം ക്ലാസിനു അപ്പുറത്തേക്ക് പാഠപുസ്തകം പറഞ്ഞു കൊടുക്കാൻ ഇവരുടെ മാതാപിതാക്കൾക്ക് അറിയില്ല. ഐ ഐ ടി പ്രവേശന പരീക്ഷയിൽ പ്രവേശനം നേടിയ `കുറ്റത്തിന് `കുടിലിലേയ്ക്ക്‌ കല്ലേറ് സമ്പാദിച്ച  യു പി സഹോദരങ്ങളും ഐ ഐ ടി വിദ്യാർഥികളാണ്. 75 ശതമാനം സംവരണം നൽകിയാൽ പോലും അക്കാദമിക് ആയും പ്രൊഫഷണൽ ആയും ദളിതർ ഇന്നത്തെ സവർണ്ണരുടെ ഒപ്പം എത്തില്ല. അതുകൊണ്ട് സൌജന്യം നേടിയതിന്റെ പേരിൽ ജാതി വിളി കേൾക്കണം എന്നത് അംഗീകരിക്കാൻ കഴിയില്ല സുഹൃത്തേ.



`പുലർത്തുന്നവൻ` എന്ന അർത്ഥത്തിൽ അല്ല ഒരു പുലയനെ ജാതി വിളിക്കുന്നത്‌ , ജാതി പറയണം എന്ന എം പി നാരായണ പിള്ള യുടെ വാദത്തിന്റെ അടിസ്ഥാനത്തിലും അല്ല. കർണനെ ആക്ഷേപിച്ച, അയ്യങ്കാളിയെ ആക്ഷേപിച്ച , അംബേദ്‌ക്കറെ ആക്ഷേപിച്ച സ്വരം തന്നെ ആണ് ജാതി വിളിയിൽ മുഴങ്ങികേൾക്കുന്നത്. വടക്കേ ഇന്ത്യയിലെ സർവകലാശാലയിൽ പഠിക്കാൻ എത്തുന്ന സെക്കുലർ മലയാളി പരിചയപ്പെടുമ്പോൾ `ആകേ  പീച്ചേ ക്യാ ഹൈ` എന്ന ചോദ്യം പതിവാണ്. നായർ, നമ്പൂതിരി എന്ന കേരളീയ ജാതികളെ വടക്കേ ഇന്ത്യയിലെ അതതു ജാതികളുമായി ഒപ്പം ചേർത്താണ് ഇവർ വായിക്കുനത്. ജാതിപ്പേര് കേൾക്കുമ്പോൾ തന്നെ അവഗണിക്കപ്പെടേണ്ട, കൂട്ടുകൂടാൻ യോഗ്യത ഇല്ലാത്തവരുടെ പട്ടികയിലേക്ക് പലരും മാറ്റിനിർത്തപ്പെടുന്നു. ഇതാണ് നമ്മുടെ നാടിന്റെ ഒരു വശം. ഇവിടെ ആണ് എന്റെ സുഹൃത്ത് പറയുന്നത് ജാതി വിളി കേൾക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന്. മിസ്റ്റർ നമ്പൂതിരി, മിസ്സിസ് ഭട്ടതിരി  സുഖം ഒന്നും മിസ്റ്റർ പറയനും മിസ്സിസ് ഉള്ളാടനും കിട്ടില്ല. ആദ്യകൂട്ടര്‍ക്ക് ജാതി വിളി അഭിമാനമാണെങ്കിൽ രണ്ടാമത്തെ മഹാഭൂരിപക്ഷത്തിന്  വേദന ആണ്.






കോളേജിൽ പഠിക്കുന്ന കാലത്ത് എന്റെ ആത്മാർത്ഥ സുഹൃത്ത് (ഇന്നും ) കെപിഎം എസിറെ സെക്രടറി ആയിരുന്നു. അവന്റെ കുടുംബത്തിലെ ആദ്യ ഡിഗ്രിക്കാരൻ മാത്രമല്ല ആദ്യത്തെ പ്രീഡിഗ്രി ക്കാരനും അവൻ തന്നെ ആയിരുന്നു. എം എയും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും നേടിയ സുഹൃത്തിന് ജില്ല ലേഖകനായി ഒരു പത്രത്തിലും ജോലി കിട്ടിയില്ല. കോളേജിൽ പഠിക്കുമ്പോൾ ഞങ്ങൾ ഒരുമിച്ചു നടത്തിയ കൈഎഴുത്തു മാസികയിൽ അവന്റെ എഴുത്തും വരയും എന്നെഅത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും പഠനം കഴിഞ്ഞപ്പോൾ അവന്റെ സ്വപ്നങ്ങളിൽ നിന്നും സമൂഹം അവനെ പുറത്താക്കി. ഇന്ന് ആ സ്നേഹിതൻ മാതൃഭൂമി പത്രത്തിലെ പ്രാദേശിക ലേഖകനാണ്. ആ കൊച്ചു ലോകത്തിൽ ഒതുങ്ങി സന്തോഷമായി ജീവിക്കാൻ അവൻ പഠിച്ചു കഴിഞ്ഞു. എന്നെ അസ്വസ്ഥപ്പെടുത്തിയ പോസ്റ്റ്‌ എഴുതുന്നതിനു മുൻപ് വനിതാ പത്രപ്രവർത്തക താൻ ജോലി ചെയ്യുന്ന ഡെസ്കിൽ ഒന്ന് നോക്കണമായിരുന്നു.  ദളിത്‌ വിഭാഗത്തിൽ എത്ര പത്രപ്രവർത്തകർ ഉണ്ട് എന്ന് ശ്രദ്ധിക്കുക. മിക്കവാറും പൂജ്യം ആയിരിക്കും.പേരിലെ അക്ഷരങ്ങളുടെ നിമിത്തം പോലും നോക്കി ജോലിക്കെടുക്കുന്ന ഇംഗ്ലീഷ് പത്രസ്ഥാപനങ്ങൾ ഉള്ള നാട്ടിൽ ദളിതുകളുടെ ജോലി പ്രവേശനം ബാലികേറാമലയായി തീർന്നതിൽ അദ്ഭുതമില്ല. സ്വകാര്യ കമ്പനികളെ പോലെ  മുൻനിര പത്രങ്ങളും ദളിതരെ ജോലിക്ക് എടുക്കുക എന്ന `റിസ്ക്‌ `എടുക്കാറില്ല.
സമൂഹം അദൃശ്യമായ ഒരു അരിപ്പ ഉപയോഗിച്ച് മിടുക്കരായ ദളിതുകളെ അരിച്ചു പുറം തള്ളുന്നു. സഞ്ചരിക്കാനും ഒരുമിച്ചു ഉണ്ണാനും ഉറങ്ങാനും ഇഷ്ട വേഷവും മാത്രമല്ല ഇഷ്ട ദൈവത്തെ പോലും നിഷേധിച്ചു നൂറ്റാണ്ടുകളായി  അകറ്റി നിർത്തി വലിയ പാപമാണ് നൂറ്റാണ്ടുകളായി മഹാഭൂരിപക്ഷത്തോട് ചെയ്തത്. ഈ മഹാപാതകങ്ങൾ നേരിട്ട, നേരിടേണ്ടി വരുന്ന കോടിക്കണക്കിനു ആളുകളുടെ പിന്മുറക്കാരുടെ മുന്നിൽ രണ്ടു കൈകളും ഗുണന ചിഹ്നമാക്കി ചെവിയിൽ പിടിച്ചു മുട്ടിലിരുന്നു ഇന്ത്യ ചെയ്യുന്ന ഏത്തമിടലാണ് സംവരണം. ഈ പിഴയൊടുക്കി കൊണ്ടിരിക്കുമ്പോഴും ജാതി വിളികേട്ടാൽ എന്ത് എന്ന് ചോദിക്കുന്നത്, സാമൂഹ്യതിമിരത്തിന്റെ പിടിയിൽ നിന്നും മാറിയിട്ടില്ല എന്നത് കൊണ്ടാണ്. ഈ ലേഖനം വായിച്ചു കഴിയുമ്പോൾ മാധ്യമ പ്രവർത്തകയായ എന്റെ സുഹൃത്ത്‌ ആരാണ് എന്ന് പോലും പറയാത്തത് എന്താണ് എന്ന് വായനക്കാര്‍ക്ക് തോന്നാം.  ഇഷ്ടമല്ലാത്ത അഭിപ്രായം പറയുന്നവരെ കൂട്ടം ചേർന്ന് ആക്രമിച്ചു ഇല്ലാതാക്കാൻ ശ്രമിക്കുന്ന കാലത്തും സുഹൃത്തിനെ പറയാത്തത് സൗഹൃദം നഷ്ടപ്പെടും എന്ന ഭയം കൊണ്ടല്ല. മറിച്ചു അവരുടെ നിലപാടിനെ ഒരു തിമിരമായി കാണുന്നത് കൊണ്ടാണ്.

അനുകൂലിക്കുന്നവരെക്കാൾ എതിർക്കുന്നവരാണ് സുഹൃത്തിന്റെ ഫേസ്ബുക്ക് ഫ്രണ്ട്സ് എന്നത് ആശ്വാസം നൽകുന്നുണ്ട്. പോസ്റ്റിനെ ന്യായീകരിക്കുന്നതിനായി താൻ പിന്നോക്കക്കാരി ആണെന്നും തന്റെ പൂർവ നിലപാടുകൾ പരിശോധിക്കണം എന്നും പറയുന്നുണ്ട്. കൈരളി ടിവി യിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ രാജേന്ദ്രൻ എടുത്ത ഭ്രാന്താലയങ്ങൾ എന്ന ഡോക്യുമെന്‍ററിയിൽ രാജസ്ഥാനിലെ ആയിത്തം ന്യായീകരിക്കുന്ന വിദ്യാസമ്പന്നർ ആയ ദളിതരുണ്ട്. അതുപോലെ മാത്രമേ പരിഗണിക്കാൻ കഴിയൂ. ഇനി അതല്ല സ്വത്വ ബോധം ഉയർത്താനുള്ള ശ്രമമാണെങ്കിൽ പ്രിയ സുഹൃത്തേ അതിനായി നിങ്ങൾ തെരഞ്ഞെടുത്ത സമയം തെറ്റിപ്പോയി. സ്വത്വ ബോധത്തിന്റെ പൂക്കളം ഇടാനല്ല മറിച്ചു ജാതി രഹിത സമൂഹം പടുത്തുയർത്താൻ ആണ് ശ്രമിക്കേണ്ടത്. സ്വാതന്ത്ര്യം ലഭിച്ചു 69 വർഷം കഴിഞ്ഞെങ്കിലും, സംവരണം ലഭിച്ചു നാളുകൾ ഏറെ ആയെങ്കിലും മഹാഭൂരിപക്ഷം വരുന്ന ദളിതുകൾ ഇപ്പോഴും പുറംപോക്കിലാണ്. ജാതി പറഞ്ഞല്ല ജാതി എന്ന ദുർഭൂതത്തെ പൂർണമായും ഒഴിവാക്കിയാണ് സമത്വം സൃഷ്ടിക്കേണ്ടത്.


(ടി വി ന്യൂ വാർത്താ ചാനലിൽ ന്യൂസ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമാണ് ലേഖകൻ )

തുടരും ...... 

Wednesday, August 12, 2015

BISHNOISM


Bishnoi is not only a caste it is simple art of living. A person who follow 29 rules laid by Guru Jambheshvar Ji is a Bishnoi (unteesh dharma ki aankadi, hridhya dhare joye, bishnoi naam soy). All the 29 rules have no complicated rituals. It is simple and scientific way of living. Most of rules are either to protect environment or for personal hygiene.
A true bishnoi person and village can be easily recognized because of following 29 rules which show in form of healthy physical appearance, surrounding green environment, fresh atmosphere and freely roaming wild animals near their houses.
The forthcoming disaster of global warming was perceived by the saint Guru Jambheshwar Ji more than 500 years back and suggested most viable and sustainable solution for the same through the teaching of 29 principles.
Bishnoi people have their self sustained economy by farming and animal husbandry. Most of normal life essentials are their own produced like food grains, milk, butter, cooking oil, masalas, cotton, wool.
“29 Principles “
SNo.PrincipleDescription
1.To examine separation of the mother and newborn for 30 days after delivery.To avoid infection to the mother and the baby for the period of a stage when both are very liable to outer infections.
2.To keep woman away from all actions for 5 days through her menstrual periods.To provide necessary rest to the woman (also, allowing for the poor hygiene levels in those days or even today in rustic India) For woman.
3.To take early morning bath every day.Personal hygiene.
4.To maintain both exterior and interior purity and remaining content.Inner hygiene means a good purpose, humble manners, nature without envious approach, etc.
5.To think twice a day i.e. morning and evening (period when night is being divided from the day)
Morning meditation to consider over the proposed activities of day, whether my procedures are right, moral or am I going to do something next to my life values. Also, to pray the lord for instructions and power to move ahead in the life path.
Evening meditation to take a supply of day ¡s actions, whether I made any mistake? Did I hurt somebody? Whether I spent the day in positive activities or just washed out this valuable time?
6.To sing the Lord ¡s glory and narrate His qualities every eveninga. 
7.To offer daily oblation to the holy blaze with a heart filled with manner of welfare, love and loyalty.Daily (preferably morning) oblations with: Feelings of welfare of all living being , Love for nature and whole world, Devotion to the Lord.
8.Use filtered water, milk and carefully cleaned fuel/ firewood.To make the water and milk bacteria free! In case of firewood to see that some insects etc. don’t ¡t get burned with the fuel and pollute the environment.
9.Filter your speech!Think before you speak.
10.To be forgiving in nature.Forgiveness is a parameter of greatness. This one virtue could uplift a normal person to the standards of great souls of the world. Guru said further, ” if somebody come to you shouting, become cool like water!”
11.To be compassionate.
Compassion helps in purifying the heart. It is opposite** to the forgiveness (Refer rule 10 and end note) in a sense that in forgiving, we keep our heart and mind cool against some external stimuli, whereas in compassion, we imbibe the feelings of the helpless.
We put ourselves in the shoes of victim (of some other external circumstance, assault, stimuli) and acting accordingly.
12.Not to steal.Trying to own someone else ¡s things through cheating, or stealing is theft. Theft is the dirt of the character. It pinches the soul.
13.Not to revile/ condemn someone.
Reviling means insulting stealthily or disparaging behind the back. This is different from open criticism.
Criticism is done openly with an objective of the improvement, whereas the objective of reviling/condemning someone is only to malign the victim ¡s image/position in the eyes of listener or the community. Condemning is an act of cowards and done out of envy and/or hatred.
14.Not to tell lies.A liar can never attain respect of others. It is insult to the gift of speech. There was a time, when even the court used to accept the testimony of Bishnoi men as hard evidence.
15.Not to indulge in opprobrium.
One should not indulge in any unnecessary/ wasteful debates. All such discussions/ deliberations, which are anti-social, anti-human fall under this category.
It is to be noted that the Guru has not proscribed / banned a healthy debate on issues concerning the welfare of all.
16.To observe fast and meditate on no-moon night (and the same day i.e. Amavsya)
To provide rest to the body and its internal systems. This day of the month has a special significance from astronomical and planetary science ¡s point of view. In addition, the regular fading of the moon ¡s appearance is also symbolic of the perishable nature of life.
So in this context, one should not waste his/her energy in the daily routine work but should ¡®charge ¡s his /her energy level and introspect & ponder over the collective welfare.
17.To recite the holy name of Lord Vishnu. 
18.To be compassionate towards all living beings. 
19.Not to fell green trees. 
20.To kill the non-perishables!To overcome the non-perishable enemies of human beings viz. lust, anger, envy, greed and attachment.
21.To partake food cooked by self/ other religious person or one who is pure by heart and work. 
22.To provide a common shelter (Thhat) for goat/sheep to avoid them being slaughtered in abattoirs.
No Bishnoi should sell a male goat/sheep because these could be used for slaughtering purposes. Hence, he should send them to That ¡s where the whole community provides feed and shelter for them.
In later years, most Bishnoi ¡s got out of the business of rearing goats/ sheep, etc.
23.Not to have bull¡¯s castrated.
In rural India, bulls are castrated before they are used as bullocks for agricultural purposes. Guru prohibited this activity for his disciples.
The underlining feeling behind this commandment is that Bishnoi ¡s rear the bovines like their son/daughters and getting them castrated through a painful procedure portray nothing but cruelty.
24.Not to partake of opium. 
25.Not to use tobacco and its products. 
26.Not to partake of cannabis. 
27.Not to drink liquor. 
28.Not to eat meat or non-vegetarian dishes.
The underlying rationale of this commandment are two pronged. To protect the animals/birds from being slaughtered by creating a market barrier!
To protect the man, the best creation of the nature, from stooping to such low standards as eating meat of dead animals/birds. Scientifically also the structure of man ¡s teeth, jaws etc. is of not a carnivorous animal but is that of a herbivorous creature.
Interestingly, if the meat eating would have been that superior, why even the non-vegetarian people eat meat/ eggs of the herbivorous animals/birds and not that of carnivorous animals/birds?
29.Not to use blue coloured clothes.
In ancient India, the blue colour used to be obtained from indigo. Thus it ¡s possible that the Guru wanted to stop destruction of this wild shrub or promote its cultivation in lieu of other life supporting crops.
Blue is the colour of death , poision ( Indian Mythology- Lord Shiva). It is also thought that the blue colour do not reflect the harmful ultraviolet rays but absorbs them, which is a major health hazard.

യാക്കൂബില്‍നിന്ന് പഠിക്കാനുള്ളത്‌
അഡ്വ. കാളീശ്വരം രാജ്‌
T- T T+
'വധശിക്ഷ: ന്യായമോ അന്യായമോ' എന്ന മാതൃഭൂമി സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് അഭിഭാഷകനായ കാളീശ്വരം രാജ് എഴുതുന്നു


കൊലപാതകം കൂടുതല്‍ ഹീനമാകുന്നത് അതിന്റെ മുന്നൊരുക്കത്തിന്റെയും സന്നാഹങ്ങളുടെയും അതു നിര്‍വഹിക്കുന്ന രീതിയുടെയുംകൂടി പേരിലാണ്. അങ്ങനെനോക്കുമ്പോള്‍, ലോക്കപ്പുമുതല്‍ ജയില്‍വരെ, പോലീസുകാര്‍മുതല്‍ ന്യായാധിപര്‍വരെ, നിയമഗ്രന്ഥങ്ങള്‍തൊട്ട് ആരാച്ചാരുടെ കൈയിലെ കയറുവരെ നീളുന്ന ഒട്ടേറെ സംവിധാനങ്ങളും സാമഗ്രികളും ഉപയോഗിച്ച്, നൂറ്റാണ്ടുകളായി, ഭരണകൂടം നടപ്പാക്കുന്ന വധശിക്ഷയാണ് ഏറ്റവും ഹീനമായ കൊലപാതകമെന്ന് അല്‍ബേര്‍ കമ്യൂ നിരീക്ഷിക്കുന്നുണ്ട്. വധശിക്ഷ, മനുഷ്യരാശിയുടെ ഒരേയൊരു അവിതര്‍ക്കിതമായ ഐക്യദാര്‍ഢ്യത്തെ മരണത്തിനെതിരായ ഐക്യദാര്‍ഢ്യത്തെ ഇല്ലാതാക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു.

യാക്കൂബ് മേമനെ വിചാരണചെയ്ത കേസില്‍ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട മുഖ്യപ്രതികളെ ടൈഗര്‍ മേമന്‍ മുതല്‍ ദാവൂദ് ഇബ്രാഹിംവരെയുള്ളവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. സ്‌ഫോടനപരമ്പരയുമായി നേരിട്ടു ബന്ധമില്ലാത്ത യാക്കൂബിനെതിരെയുള്ള ആേരാപണം ഗൂഢാലോചനയെയും കുറ്റകൃത്യത്തെക്കുറിച്ചുള്ള മുന്നറിവിനെയുംചൊല്ലിയുള്ളതായിരുന്നു. പാകിസ്താന്റെയും അധോലോക ഭീകരവാദികളുടെയും കൊടുംക്രൂരതകളെ തുറന്നുകാണിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞത് അന്വേഷണത്തോടുള്ള യാക്കൂബിന്റെ സഹകരണത്തിന്റെയും അദ്ദേഹം നല്‍കിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. യാക്കൂബ് വധശിക്ഷയര്‍ഹിക്കുന്നില്ലെന്ന് 'റോ' തലവന്‍ ബി. രാമന്‍ അഭിപ്രായപ്പെട്ടത് പുറംലോകമറിഞ്ഞത് രാമന്റെ മരണത്തിനുശേഷമാണ്. ആരോപിക്കപ്പെട്ട ഗൂഢാലോചനയുടെ പേരില്‍ വധശിക്ഷ നല്‍കുന്നത് ശരിയാണോ എന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ചോദ്യത്തിന് അദ്ദേഹമുന്നയിച്ച ഇതര നിയമപ്രശ്‌നങ്ങളെപ്പോലെതന്നെ പ്രസക്തിയുണ്ട്. ടാഡാ കോടതി 2007 ജൂലായ് 26നാണ് യാക്കൂബിനെ വധശിക്ഷയ്ക്കു വിധിച്ചത്. ''നിങ്ങള്‍ കുറ്റകൃത്യം ചെയ്തിട്ടില്ലെങ്കിലും അത് പ്‌ളാന്‍ചെയ്തതില്‍ നിങ്ങള്‍ക്കു പങ്കുണ്ടെന്നതിനാല്‍ നിങ്ങളെ കഴുമരത്തിലേറ്റാന്‍ വിധിക്കുന്നു'' ടാഡാ കോടതി ജഡ്ജി പി.ഡി. കോഡെ പറഞ്ഞു. ''താന്‍ ചെയ്യുന്നതെന്തെന്നറിയാത്ത ഈ ന്യായാധിപനോട് ദൈവമേ, അങ്ങ് പൊറുക്കേണമേ'' തുറന്ന കോടതിയില്‍വെച്ച് അപ്പോള്‍ത്തന്നെ യാക്കൂബ് പ്രതിവചിച്ചു.

'ടാഡ'യിലെ വ്യവസ്ഥകളനുസരിച്ച് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്യാന്‍ കഴിയുമായിരുന്നില്ല. നേരിട്ട് സുപ്രീംകോടതിയിലാണ് അപ്പീല്‍ ഫയല്‍ചെയ്യേണ്ടത്. 2013ല്‍ സുപ്രീംകോടതി യാക്കൂബിന്റെ വധശിക്ഷ ശരിവെച്ചു. യാക്കൂബിനുവേണ്ടി സഹോദരന്‍ സമര്‍പ്പിച്ച ദയാഹര്‍ജി 2014ല്‍ രാഷ്ട്രപതി തള്ളി. വധശിക്ഷ ശരിവെച്ച വിധിക്കെതിരെ ഫയല്‍ചെയ്ത തെറ്റുതിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ജൂലായ് 21ന് തള്ളി. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ സുപ്രീംകോടതി ചട്ടങ്ങള്‍ക്കനുസൃതമായല്ല നടന്നതെന്നു വ്യക്തമാക്കിയ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വിയോജനവിധി അതിന്റെ മാനുഷികവും ദൈവികവുമായ സ്വരത്തിന്റെ പേരിലാണു ശ്രദ്ധേയമാകുന്നത്. നിയമം മനുഷ്യനുവേണ്ടിയാണെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം സഹന്യായാധിപനായ ജസ്റ്റിസ് ദവെയോടു വിയോജിച്ചു.

പിറ്റേദിവസം, വിഷയം ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ മൂന്നംഗസംഘത്തിന്റെ പരിഗണനയ്ക്കു വന്നു. സുപ്രീംകോടതി ചട്ടങ്ങളിലെ 48ാം ഓര്‍ഡറിന്റെ നാലാം ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റുതിരുത്തല്‍ഹര്‍ജികേട്ട ബെഞ്ചിന്റെ സാധുതയെപ്പറ്റി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉന്നയിച്ചത് സുപ്രധാന വിഷയമായിരുന്നു. ഇതിന് നിയമപരമായ ഉത്തരം നല്‍കാതെയാണ് മൂന്നംഗെബഞ്ച് വിധിപറഞ്ഞത്. മാത്രവുമല്ല, ദയാഹര്‍ജികളിലെ തീരുമാനമെന്തെന്നറിയാനും അവയെ ചോദ്യംചെയ്യാനുമുള്ള പ്രതികളുടെ അവകാശത്തെക്കുറിച്ചും 21വര്‍ഷത്തെ തടവിന്റെപേരില്‍ വധശിക്ഷ പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചുമുള്ള വാദമുഖങ്ങള്‍ നിരാകരിക്കപ്പെട്ടു. യാക്കൂബിനെ പിടികൂടിയ മാനസികരോഗമോ കേസന്വേഷണത്തോട് അദ്ദേഹംകാണിച്ച സഹകരണമോ കുറ്റകൃത്യത്തില്‍ അദ്ദേഹത്തിന് നേരിട്ടു പങ്കുണ്ടായിരുന്നില്ലെന്ന ബി. രാമന്റെ വെളിപ്പെടുത്തലോ സുപ്രീംകോടതിയെ തെല്ലും മയപ്പെടുത്തിയില്ല. ജൂലായ് 29ന് ജസ്റ്റിസ് മിശ്രയുടെ െബഞ്ച് അനിതരസാധാരണമായ തിടുക്കത്തോടെ ഒറ്റദിവസംകൊണ്ടാണ് ഇത്രയും സുപ്രധാനമായ കേസില്‍ 'അന്തിമ'വിധിയെഴുതിയത്. ഒരുദിവസംപോയിട്ട് ഒന്നോ രണ്ടോ ആഴ്ചപോലും മതിയാകുമായിരുന്നില്ല ഈ കേസിലെ നിയമപ്രശ്‌നങ്ങള്‍ അവധാനതയോടെ പരിശോധിക്കാന്‍. 14 ദിവസത്തേക്കെങ്കിലും വധശിക്ഷ നീട്ടിവെയ്ക്കണമെന്ന് ശത്രുഘാന്‍ ചൗഹാന്‍ കേസിലെ(2014) നിയമതത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷയുണ്ടായി. അതും നിരാകരിക്കപ്പെട്ടു. ജൂലായ് 29ാം തീയതി രാത്രിയും 30ന് പുലര്‍ച്ചെയുമായി ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ നല്‍കപ്പെട്ട ഹര്‍ജിയും അപ്പോള്‍ത്തന്നെ നിരാകരിക്കപ്പെട്ടു. ഒരാളുടെ ജീവന്‍ സംരക്ഷിക്കാനുള്ള തിടുക്കം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, ഒരാള്‍ക്ക് തൂക്കുകയര്‍ മുറുക്കുന്നതിനായി ഇത്രമേല്‍ തിടുക്കംകാണിച്ച സംഭവം ഇന്ത്യാചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല. ഒരാളെ വധശിക്ഷയ്ക്കു വിധേയനാക്കാന്‍ കാണിച്ച ഈ ഔത്സുക്യവും അതിന്റെ മുന്നോടിയായ കോടതിനടപടികളും നേരിട്ടു കണ്ടറിഞ്ഞതുകാരണം ദൈനംദിനം നടക്കുന്ന നീതിന്യായരംഗത്തെ പല നീതിനിഷേധങ്ങളും സഹിക്കാനുള്ള വിചിത്രമായ ശേഷി ഈ ലേഖകന്‍ നേടിയിരിക്കുന്നു.

പ്രശ്‌നം പക്ഷേ, വൈകാരികതയുടേതല്ല. ഇന്ത്യയിലെ വധശിക്ഷാചരിത്രം യഥാര്‍ഥത്തില്‍ തെറ്റുകളുടേതും വൈരുധ്യങ്ങളുടേതുമാണ്. 1980 മെയ് ഒമ്പതിനാണ് പ്രസിദ്ധമായ ബച്ചന്‍സിങ് കേസില്‍ (ഓള്‍ ഇന്ത്യ റിപ്പോര്‍ട്ടര്‍ 1980 സുപ്രീംകോര്‍ട്ട് 895) സുപ്രീംകോടതിയുടെ ഭരണഘടനാെബഞ്ച് വധശിക്ഷയുടെ ഭരണഘടനാപരമായ സാധുത ശരിവെച്ചത്. വധശിക്ഷയുടെ നീതിശാസ്ത്രം സംബന്ധിച്ച ഈ ആധികാരികവിധി മൗലികമായ ഉള്ളടക്കംകൊണ്ടുകൂടിയാണ് ശ്രദ്ധേയമാകുന്നത്. വിരളങ്ങളില്‍ വിരളമായ കേസുകളില്‍ (Rarest of rare cases) മാത്രം നല്‍കപ്പെടേണ്ട ഒന്നാണ് വധശിക്ഷയെന്ന ബച്ചന്‍സിങ് വിധിയിലെ തത്ത്വം പില്‍ക്കാലന്യായാധിപര്‍ അവരുടെ സമീപനവും വീക്ഷണവുമനുസരിച്ച് വ്യത്യസ്തകേസുകളില്‍ വധശിക്ഷ വിധിക്കാനോ വിധിക്കാതിരിക്കാനോ ഉപയോഗിച്ചു. എന്നാല്‍, ബച്ചന്‍സിങ് കേസിലെ മൗലികതത്ത്വം പിന്നീട് സുപ്രീംകോടതിപോലും വിസ്മരിച്ചു. ''മറ്റുവഴികള്‍ ചോദ്യംചെയ്യപ്പെടാനാകാത്തവിധം അടഞ്ഞുകഴിഞ്ഞാല്‍മാത്രം' (when the alternate option is unquestionably foreclosed) നല്‍കാവുന്നതാണ് വധശിക്ഷ'' എന്നതാണ് ബച്ചന്‍സിങ് കേസിലെ വിധിയുടെ മര്‍മം. ഈ തത്ത്വം വിസ്മരിച്ച് കുറ്റകൃത്യത്തിന്റെ വിരളതമാത്രം നോക്കി ശിക്ഷവിധിച്ചപ്പോള്‍ പലപ്പോഴും സുപ്രീംകോടതിതന്നെ തെറ്റുചെയ്യുകയായിരുന്നു. ഇക്കാര്യം സുപ്രീംകോടതിതന്നെ ഏറ്റുപറഞ്ഞിട്ടുള്ളതാണ്.

1996ലെ റാവ്ജി കേസില്‍ കുറ്റകൃത്യമാണ്, അല്ലാതെ കുറ്റവാളിയുടെ സവിശേഷതകളല്ല ശിക്ഷയെ നിര്‍ണയിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. കുറ്റവാളിയുടെ പരിഷ്‌കരണം സംബന്ധിച്ച ബച്ചന്‍സിങ് വിധിയുടെ നിഷേധമായിരുന്നു രാവ്ജി കേസിലെ അംഗബലംകുറഞ്ഞ െബഞ്ചിന്റെ വിധി.

രാവ്ജി കേസ് വിധിയോ സമാനതത്ത്വമോ പിന്‍പറ്റിക്കൊണ്ട് 13പേരെ ഇന്ത്യയില്‍ കൊലക്കയറിനിരയാക്കുകയുണ്ടായി. 2012 ജൂലായ് 25ന് രാഷ്ട്രപതിമുമ്പാകെ സമര്‍പ്പിക്കപ്പെട്ട കത്തില്‍ 14 റിട്ടയര്‍ചെയ്ത ന്യായാധിപര്‍ ചേര്‍ന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഈ പിഴവ് അക്ഷരാര്‍ഥത്തില്‍ അപരിഹാര്യമായി തുടരുന്നു.

വ്യത്യസ്തകേസുകളില്‍ വ്യത്യസ്തനീതിയും അനീതിയുമാണ് വിവിധ പ്രതികള്‍ക്കു കിട്ടിയത്. 18മുതല്‍ 21വരെ വര്‍ഷങ്ങള്‍ വധശിക്ഷകാത്ത് തടവില്‍ക്കിടക്കുന്നയാളിനെ തൂക്കിക്കൊല്ലുന്നത് ശരിയല്ലെന്ന നിയമതത്ത്വം രാജീവ്ഗാന്ധി കേസിലെ പ്രതികളുടെ കാര്യത്തിലും ഭുള്ളാറിന്റെ കേസിലും വൈകിയെങ്കിലും പാലിക്കപ്പെട്ടു. ഭുള്ളാറിന്റെ കേസില്‍ ആദ്യം വധശിക്ഷ ഇളവുചെയ്യാന്‍ 2013ല്‍ സുപ്രീംകോടതി വിസമ്മതിക്കുകയുണ്ടായി [(2013)6 സുപ്രീംകോര്‍ട്ട് കേസസ് 195]. ആ വിധി 10 കാരണങ്ങളാല്‍ തെറ്റാണെന്ന് ഈ േലഖകന്‍ വിശദീകരിച്ചിരുന്നു. (ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി ജൂണ്‍ 29, ജൂലായ് 6, 2013). 2001 ആഗസ്ത് 25ന് തൂക്കിലേറാന്‍ വിധിക്കപ്പെട്ട ഭുള്ളാറിന്റെ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി കുറച്ചത് 2014 മാര്‍ച്ച് 31നായിരുന്നു. കേവലം ഒരുവര്‍ഷത്തിനുള്ളിലാണ് സുപ്രീംകോടതി ശരിയായവിധത്തില്‍ വിധി മാറ്റിയെഴുതിയതെന്നര്‍ഥം. ശത്രുഘാന്‍ ചൗഹാന്‍ കേസിലെ ധ2014(1) സ്‌കെയില്‍ 437പ നിയമതത്ത്വമാണ് ഭുള്ളാറിന്റെ രക്ഷയ്‌ക്കെത്തിയത്. പതിറ്റാണ്ടുകള്‍ കൊലക്കയര്‍ കാത്തുകിടന്നയാളിന് അതുതന്നെ വലിയൊരു ശിക്ഷയാണ് എന്ന സാമാന്യബോധമാണ് ശത്രുഘാന്‍ ചൗഹാന്റെ കേസിലെ വിധിയുടെ അന്തഃസത്ത. രാജീവ്ഗാന്ധി വധക്കേസിലെ പ്രതികള്‍ക്കും ഈ നിയമതത്ത്വത്തിന്റെ ആനുകൂല്യം ലഭിച്ചു.

വധശിക്ഷ വിധിക്കുന്നതിലും നടപ്പാക്കുന്നതിലും സുപ്രീംകോടതിക്കുവന്ന പിഴവുകള്‍ സന്തോഷ്‌കുമാര്‍ ബരിയാറിന്റെ കേസില്‍ ധ(2009)6 സുപ്രീംകോര്‍ട്ട് കേസസ് 489പ സുപ്രീംകോടതിതന്നെ വ്യക്തമാക്കുകയുണ്ടായി. സ്വാമി ശ്രദ്ധാനന്ദയുടെ കേസിലെ (2008) വിധിയെ ഉദ്ധരിച്ചുകൊണ്ട് ന്യായാധിപരുടെ വ്യക്തിപരമായ നിലപാടുകളാണ് വധശിക്ഷയുടെ അടിസ്ഥാനമായി മാറുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. കുറ്റവാളികളുടെ സാഹചര്യങ്ങള്‍ പ്രധാനമാണെന്ന തത്ത്വം വിസ്മരിച്ചുപോയതില്‍ രാജേഷ് കുമാറിന്റെ കേസിലും ധ(2011)13 സുപ്രീംകോര്‍ട്ട് കേസസ് 706പ കോടതി 'ഖേദപ്രകടനം' നടത്തി. റാവ്ജി കേസിലെ തെറ്റുസമ്മതിക്കുന്നതാണ് സന്തോഷ്‌കുമാര്‍ ബരിയാര്‍ കേസിലെയും രാജേഷ്‌കുമാര്‍ കേസിലെയും വിധികള്‍.

എന്നാല്‍, ഇത്തരം നിയമതത്ത്വങ്ങളോ വീണ്ടുവിചാരങ്ങളോ യാക്കൂബ് മേമന്റെ കേസിലുണ്ടായില്ല. അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തിലും നിയമം ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചത്. വേറെ പലരും തെറ്റായ വധശിക്ഷയ്ക്ക് വിധേയരായി ദയാനിധി ബിഡോയ്, മോഹന്‍ അന്ന ചവാന്‍, ശിവാജി, ബാന്‍ടു, സത്തന്‍, ഉപേന്ദ്ര, അന്‍കുഷ് മാരുതി ഷിന്‍ഡെ, അംബദാസ് ലക്ഷ്മണ്‍ ഷിന്‍ഡെ, ബാപു അപ്പ ഷിന്‍ഡെ, രാജു ഷിന്‍ഡെ, രാജ്യ ഷിന്‍ഡെ, സൂര്യ, സൈബാന എന്നിവരെ തെറ്റായ നിയമതത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷയ്ക്കു വിധിച്ചതെന്നു പറഞ്ഞത് മുന്‍ ന്യായാധിപര്‍തന്നെയാണ്. ജസ്റ്റിസ് കെ.ടി. തോമസിനെപ്പോലുള്ള പരിണതപ്രജ്ഞരായ ന്യായാധിപരടക്കം ഇക്കാര്യത്തില്‍ സത്യസന്ധവും നീതിപൂര്‍വവുമായ നിലപാട് സ്വീകരിക്കുകയുണ്ടായി.

കോടതിമാത്രമല്ല, നമ്മുടെ രാഷ്ട്രപതിമാരും ദയാഹര്‍ജികളുടെ കാര്യത്തില്‍ വ്യത്യസ്തസന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത നിലപാടുകളെടുത്തു. കോടതികള്‍ ഒരു കേസില്‍ തീരുമാനമെടുക്കുന്നതുപോലെ നിര്‍മമമായും നിഷ്പക്ഷമായും നീതിന്യായപരമായ സത്യസന്ധതയോടുംകൂടി വേണം ദയാഹര്‍ജികളില്‍ തീര്‍പ്പുകല്പിക്കാന്‍. ഭരണഘടനയുടെ 72, 161 അനുേച്ഛദങ്ങളനുസരിച്ച് രാഷ്ട്രപതിയിലും ഗവര്‍ണറിലും നിക്ഷിപ്തമായ മാപ്പാക്കാനുള്ള അധികാരം (clemency jurisdiction) േകവലം ദയയുടെ വിഷയമല്ല; പ്രതിയുടെ ഭരണഘടനാപരമായ അവകാശംതന്നെയാണ്. അതിനാലാണ് അത്തരം ഉത്തരവുകള്‍ രാഷ്ട്രപതിയോ ഗവര്‍ണറോ പുറപ്പെടുവിച്ചാല്‍ അവയെ ചോദ്യംചെയ്യാനുള്ള പ്രതിയുടെ അവകാശം പ്രധാനമാകുന്നത്. നിഷ്പക്ഷമായ തീരുമാനമെടുത്താല്‍മാത്രം പോരാ, അത് നിഷ്പക്ഷമായിരുന്നെന്ന് ജനങ്ങള്‍ക്കു തോന്നുകയും വേണം. യാക്കൂബിന്റെ കാര്യത്തില്‍ ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും തീരുമാനങ്ങളുണ്ടായത് കൊലക്കയര്‍ മുറുകുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പു മാത്രമാണ്. യാക്കൂബ് അവ കണ്ടിട്ടില്ല. അവയെ ചോദ്യംചെയ്യാന്‍ അദ്ദേഹത്തെ നമ്മുടെ നിയമസംവിധാനം അനുവദിച്ചതുമില്ല. ദയാഹര്‍ജി പരിഗണിക്കുന്നതിനുമുമ്പായി മന്ത്രി രാജ്‌നാഥ്‌സിങ് രാഷ്ട്രപതിയെ കണ്ടത് ഒട്ടും ശരിയായില്ല.

ഒരു രാഷ്ട്രത്തിന്റെ ജനാധിപത്യപരമായ ഗുണനിലവാരം നിശ്ചയിക്കേണ്ടത് ഇസ്തിരിയിട്ട ജീവിതംനയിക്കുന്ന കുലീനവ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലല്ല; മറിച്ച് ക്രിമിനല്‍ കേസ് പ്രതിയുടെയും തടവുകാരന്റെയും അവകാശങ്ങള്‍ എത്രകണ്ട് മാനിക്കപ്പെടുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ്. നിയമത്തിന്റെ ദുരുപയോഗവും നീതിനിഷേധവും തടയാന്‍ അത്തരമൊരു ഉയര്‍ന്ന മാനദണ്ഡം അനിവാര്യമാണ്. വധശിക്ഷയുടെ കാര്യത്തില്‍ ഈ തത്ത്വം കൂടുതല്‍ സംഗതമാണ്.

തിന്മയുടെപേരില്‍ ഒരാള്‍ സമൂഹത്തില്‍നിന്ന് ഉന്മൂലനംചെയ്യപ്പെടണമെന്നു പറയണമെങ്കില്‍ സമൂഹം അത്രമേല്‍ നന്മനിറഞ്ഞതായിരിക്കണമെന്നു വാദിച്ചത് അല്‍ബേര്‍ കമ്യൂ. കമ്യൂവിന്റെ വാക്കുകള്‍കേട്ട് ഫ്രാന്‍സടക്കമുള്ള 130ല്‍പ്പരം രാജ്യങ്ങള്‍ ഇന്ന് ഫലത്തില്‍ വധശിക്ഷ നിര്‍ത്തലാക്കിയിരിക്കുന്നു. എന്നാല്‍, ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടില്‍ അത് നിര്‍ത്തലാക്കിയിട്ടില്ലെന്നുമാത്രമല്ല, നാലാള്‍ക്ക് നാലുനീതിയെന്ന രീതിയില്‍ ആസുരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഈ കേസിനുവേണ്ടി ഇനിയും തനിക്ക് സമയംകളയാനില്ലെന്നും ഒരു കേസിനുവേണ്ടി എത്രതവണ വാദിച്ചുകൊണ്ടിരിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ഹാസ്യരൂപേണ ചോദിച്ചപ്പോള്‍ സുപ്രീംകോടതിയിലെ നാലാം കോടതിമുറിയില്‍നിന്ന് ചിരിയുയര്‍ന്നു. ഹിന്ദിസിനിമകളിലുംമറ്റും കാണുന്ന ഒരു ഭീകരദൃശ്യമായി ആ രംഗം മനസ്സിലവശേഷിക്കുന്നു.

മാതൃഭൂമി ദിനപത്രത്തില്‍ പത്രാധിപര്‍ എം. കേശവമേനോന്‍ എഴുതിയ ലേഖനത്തിന്റെയൊടുവില്‍ (2015 ആഗസ്ത് 10) അദ്ദേഹം നിര്‍ദേശിക്കുന്ന പരിഹാരം ഒരാളുടെ ജീവിതാന്ത്യം വരെയുള്ള പരോളില്ലാത്ത തടവ് ശ്രദ്ധേയമാണ്. വധശിക്ഷയുടെ ഇന്ത്യന്‍ അനുഭവം നല്‍കുന്ന നിയമപരവും രാഷ്ട്രീയവുമായ പാഠംകൂടിയാണിത്. ഞാന്‍ മേനോന്റെ അഭിപ്രായത്തോട് ബഹുമാനപൂര്‍വം യോജിക്കുന്നു. വധശിക്ഷകൊണ്ട് ലോകത്തൊരിടത്തും ഭീകരവാദത്തെ ഉന്മൂലംചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അത് ഭരണകൂടത്തെയും ജനതയെയും ഒരുപോലെ ബീഭത്സമാക്കുകമാത്രം ചെയ്യുന്നു.ചരിത്രം തിരുത്തപ്പെടാനുള്ളതാണ്, നിയമങ്ങള്‍ മാറ്റിമറിക്കപ്പെടാനുള്ളവയും.

(ലേഖകന്‍ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്)

Thursday, August 6, 2015



എല്ലാവരെയും ''രാജ്യ ദ്രോഹികളായി''  നിങ്ങൾ തീരുമാനികുനത് മുന്പ് ഇതും കേൾകുക 

Monday, May 4, 2015

The Unlawful Activities (Prevention) Amendment ആക്ട്‌ (UAPA ) - കിരാത നിയമമാണ് എന്നാ കാര്യത്തിൽ.. ഭരണകൂടങ്ങൾ ഒഴികെ ബാക്കി എല്ലാവര്ക്കും ഒരേ അഭിപ്രായം തന്നെയായിരിക്കും...അത് നിരോധികേണ്ടത് തന്നെയാണ്... 1969 മുതൽ 2008 (1969,1972,1986,2004,2008) വരെ ഈ നിയമത്തിന്റെ വിവിധ മാറ്റങ്ങൽ, ഈ രാജ്യവും ജനങ്ങളും കണ്ടതാണ്....
ഇതിൽ പല കാലഘട്ടങ്ങള്ളിൽ ഭരണകൂടത്തിന്റെ ഭാഗമായിരുന്ന, മുസ്ലിം ലീഗ്, ഒരികൽ പോലും ഇതിനെതിരെ ശബ്ദം ഉയർത്തിയിട്ടില്ല...കാരണം അധികാരത്തിന്റെ അപ്പ കഷ്ണം അന്ന് ആസ്വദിച്ചു ഭക്ഷികുകയായിരുനു അവർ ..പക്ഷെ ഇന്ന് ഈ നിയമത്തിനെതിരെ തിരിയുനത്തിൽ..ആത്മാർഥതയുടെ ഒരു തരിമ്പു പോലും ദര്ശികാൻ കഴിയുനില്ല എന്നത് മാത്രമല്ല സംശയവും ഭയവും ജനിപ്പികുന്നു...

Sunday, March 29, 2015

ആൾകൂട്ടത്തിൽ ഒരാൾ ആകാൻ അല്ല എനികിഷ്ട്ടം മറിച്ചു ആൾകൂട്ടത്തിലെ വെത്യസ്തനാകനാണ്...
                                                                                     SBK

Tuesday, January 13, 2015


നിങ്ങള്‍ എനിക്ക് വിധിയെഴുതിയ ആ 'F for failure' നിങ്ങള്‍ തന്നെ വച്ചുകൊള്ളൂ. എനിക്ക് വലിയ സ്വപ്‌നങ്ങള്‍ ഉണ്ട്. അവ ഞാനും സൂക്ഷിച്ചുകൊള്ളാം! കാരണം അവിടെ നിന്നാണ് ഞാന്‍ തുടങ്ങാന്‍ തീരുമാനിക്കുന്നത്!

                                                      കടപാട് :  facebook ഷെയർ