Tuesday, January 12, 2010

യാത്ര ......

ആ വാഹനത്തിന്‍റെ അകത്തു കിടകുമ്പോള്‍ ഞാന്‍ ആലോചികുകയയിരുന്നു.....
രണ്ടു ലോകം ഉണ്ടോ......അതെ ഉണ്ട് രണ്ടു ലോകം....
സ്വന്തം ജീവന് വേണ്ടി ആഗ്രഹിക്കുന്ന....ഈ വാഹനത്തിന്‍റെ അകത്തെ സ്വാര്‍ത്ഥതയുടെ ഒരു ലോകം ....

വേറെ ഒന്നിനെ കുറിച്ചും ആലോചികാത്ത...സ്വന്തം സുഗത്തിന് വേണ്ടി പരകം പായുന്ന.....
വാഹനത്തിന്‍റെ പുറത്തെ വേറെ ഒരു സ്വാര്‍ത്ഥതയുടെ ലോകം......

ഈ ചിന്തയില്‍ ആരുടെയോ പെട്ടന്നുള്ള ചില നിലവിള്ളികള്‍.... അത് തന്നത്
എന്നിക്ക് വേറെ ഒരു ലോകത്തെ കുറിച്ചുള്ള അറിവായിരുന്നു .....

Wednesday, November 18, 2009

മനുഷ്യന്‍ ...

"കണ്ണുനീര്‍ " എന്നത് അവന്റെ ശരീരത്തില്‍ നിന്നും എന്നെ വിട്ടു പോയിരിക്കുന്നു.....
ആ വാക്കും അവന്‍ മറന്നു കഴിഞ്ഞിരിക്കുന്നു....
പാതയോരത്തെ പാവം ജനങ്ങളെ കണ്ട്ടാല്‍ സഹതപികാനും അവന്‍ മറന്നിരിക്കുന്നു....
അവന്റെ ഉള്ളില്‍ നിനും 'നന്മ്മ ' എന്ന സ്വത്ത്‌ അവന്‍ ആര്‍ക്കോ ഇഷ്ടധാനം നല്‍കിയിരിക്കുന്നു....
' മാതാ പിതാ ഗുരു ദൈവം ' അവന്‍ ചോല്ലി പഠിച്ച പാഠം......
ആദ്യം അവന്‍ 'മാതാവിനെയും ' പിന്നെ 'പിതാവിനെയും.... '
അവന്റെ സുഖത്തിനായ് ഇലായ്മ ചെയ്തു.....
പിന്നെ അവന്‍ 'ഗുരുവിനെ...... 'ഏതോ പ്രത്യായശാസ്ത്രത്തിന്റെ പേരില്‍
തെരുവില്‍ കൊന്നെറിഞ്ഞു
പിന്നെ 'ദൈവം' , അതിന്റെ പേരില്‍ കൂടെ പിറപ്പുക്കളെ അവന്‍....
ഒന്നൊന്നായ് ....ഭൂമിയില്‍ നിന്നും അവന്‍ പിഴുതു കള്ളഞ്ഞു.....
ഇന്നവന്നു ദൈവവും അന്ന്യമായിരികുന്നു.......
ഇന്നവനു ചൊല്ലി പഠിച്ചതില്‍ ഒന്നും ഈ ഭൂലോകത്തില്ല....
ഇപ്പോള്‍ അവന്നു മനുഷ്യന്‍ എന്ന ചെല്ലപേരും... നഷ്ട്ടമായി.........








ചിത്രം .....


കാണാത്ത എന്‍ ജീവന്റെ പാതിയെ.....
ഇന്നു നിന്നെ ഞാന്‍ കേവലം ഒരു പെന്‍സില്‍ കൊണ്ടു...
ഒരു പാഴ് തുണ്ടു കടലാസില്‍ കോറിയിടുന്നു.....
ആദ്യം നിന്റെ കാലുകള്ളും..പിന്നെ നിന്‍ കൈകള്ളും....
ഞാന്‍ ഈ തുണ്ടു കടലാസില്‍ വര്‍ണ്ണരേന്നുക്കള്‍ കൊണ്ടു പകര്‍ത്തി...

പിന്നെ നിന്റെ ശരീര ഭംഗിയുടെ മൂര്തന്യമായ....
സ്തനവും......വയറും...ഞാന്‍ പകര്‍ത്തി.....

ഇതെല്ലം..കേവലം എന്റെ മനസിന്റെ വികാരങ്ങള്ളാല്‍....
ആ തുണ്ടു കടലാസിലേക്ക് ഞാന്‍ പകര്‍ത്തി......

പക്ഷെ....ഞാന്‍ ഇന്നു വരകാതെ...
നിര്ത്തുന്നു നിന്‍ മുഖത്തിന്റെ സൌന്ദര്യം ......

എന്നെന്‍ മനസ്സില്‍ തെളിയും..നിന്‍ മുഖം തോഴി....
ഈ ചിത്രം പൂര്‍ണമാകാന്‍............

പ്രാണ സഖി...

അറിയുന്നു ഞാന്‍ നിന്റെ മനസിന്റെ നൊമ്പരം....
നീ പോലും അറിയാതെ ഇന്നെന്‍ സഖി....

അകമേ നിറയുന്ന സ്നേഹത്തില്‍ ഞാന്‍ നിന്റെ ...
മുഖംമിന്നു വെറുതെ വരച്ചു സഖി....


എന്നെ നീ അറിയുവാന്‍, എന്‍ മനസറിയുവാന്‍...
വെറുതെയെന്‍ സ്വരമൊന്നു കേള്‍ക്കൂ സഖി....

വര്‍ണ്ണങ്ങള്ളില്ലാത്തരെന്‍ മനസിന്റെ.....
സപ്തവര്‍ണ്ണം നീയാലോ സഖി..........

കാലത്തിന്റെ പ്രണയം ....

കാലം ഏതൊരു മനുഷ്യനും ....
അവന്റെ ഒരാഗ്രഹം തീര്ത്തു നല്‍കും....
കാലം എന്നിക്കും എന്‍ പ്രണയാഗ്രഹം തീര്ത്തു തന്നു.....
എന്‍ ജീവന്റെ പാതിയായ എന്‍ സഖിയെ എനിക്ക് തന്നു കാലം.....

ഞാന്‍ എന്റെ മനസും, ശരീരവും പാതി ഞാന്‍ അവള്‍ക്ക് നല്‍കി ...
കാലം അതിന്റെ യാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു .......
അതിന്റെ ഒരു വഴിയില്‍ എന്റെ ഹൃദയവും, മനസും..പാതി അടര്ത്തിയവള്‍ നടന്നകന്നു.....

മൃതശരീരനായി ആ വഴിയില്‍ അവള്‍ മായുന്നതും നോക്കി ഞാന്‍ നിന്നു.....
കാലം പിന്നെയും അതിന്റെ യാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു .......

ഇന്നും ആ വഴിയില്‍ മൃതശരീരനായി, തനിയെ നില്കുന്നു......
അവളുടെ, വിളിയും, വരവും കാത്തു................

കാലം പിന്നെയും അതിന്റെ യാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു .......

ഇന്നു ഞാനഗ്രഹികുന്നു....കാലം എന്തിന് തന്നു എനികാ......."പ്രണയം"

Tuesday, November 17, 2009

ഇന്നെന്‍ ഓര്‍മ്മകള്‍...


ഇന്നെന്‍ ഓര്‍മ്മകള്‍ എന്നെ
കോണ്ടെതികുന്നു എന്‍ ജീവിതത്തിന്‍ മധുരമാം ഒര്മാകള്ളില്‍ ....
എന്നെ കരയിപിച്ച നോമ്പരതിന്റെയും...
എന്നെ ചിരിപിച്ച സന്തോഷത്തിന്റെയും...ഓര്‍മ്മകള്‍
ആദ്യാനുരാഗത്തിന്റെ സുഖം അനുഭവിച്ചതും ....
വിരഹത്തിന്‍ വേദനയുടെ കാഠിന്യം അറിയിച്ചതും....
എല്ലാം ഇന്നെന്‍ മധുരമാം ഓര്‍മ്മകള്‍ ....
എന്‍ ജീവിത വഴിയില്‍ ഞാന്‍ സംഭാതിച്ചതും
ജീവനുള്ള കാലമാത്രയും എന്‍ കൂടെയുള്ളതും ....
ഈ ഓര്‍മ്മകള്‍ മാത്രം..........

ഇന്നു ഈ ഓര്‍മ്മകള്‍ എന്‍ മനസിലെതുമ്പോള്‍...
ഞാനറിയാതെ എന്‍ കണ്ണുകല്‍ളില്‍ നിനും അടര്നു വീഴുന്നു
ആ മാധുര്യം.....................

പ്രണയം


സുഘപെട്ടുവരുന്ന മുറിവില്‍ നിന്നും വീണ്ടും ..
വീണ്ടും..... ചോര ഒലിചുകൊണ്ടിരുനൂ
അത് എന്നെ വേദനിപിച്ചു കൊണ്ട്ത്തനെ ഇരുനൂ അതിനെ സുഖപെടുതാന്‍ ..ഞാന്‍
സമീപികാത്ത ഡോക്ടര്‍മാരിലാ .... വ്യക്തികള്ളിലാ.....

പിന്നെയും... അത് എന്നെ വീണ്ടും...വീണ്ടും വേദനിപിച്ചു കൊണ്ട്ത്തനെ ഇരുനൂ
സമീപിച്ച വക്തികള്ളില്‍നിന്നോ ....ഡോക്ടര്‍ മാരില്‍ നിന്നോ ....അറിയില്ല
ഞാന്‍ ആ സത്യം മനസിലാക്കി.....

ആ മുറിവ് എന്റെ ശരീരത്തില്‍ സുഖപെടുകയില്ല ....എന്ന സത്യം .......
കാരണം ആ മുറിവ് എന്റെ നഷ്ട്ടപെട്ട "പ്രണയം" ആയിരുനൂ............